പ്രഭവം സ്കൂൾ ഓഫ് ആർട്സ് നാലാം വാർഷികാഘോഷവും കണ്ണൂർ ജില്ലാതല കരോക്കെ ഗാനാലാപന മത്സരവും ആഗസ്റ്റ് 28-ന്
തളിപ്പറമ്പ്: കുറുമാത്തൂർ പൊക്കുണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രഭവം സ്കൂൾ ഓഫ് ആർട്സിന്റെ (നൃത്ത സംഗീത വിദ്യാലയം) നാലാം വാർഷികാഘോഷവും കണ്ണൂർ ജില്ലാതല മലയാള ചലച്ചിത്ര കരോക്കെ ഗാനാലാപന മത്സരവും 2026 ആഗസ്റ്റ് 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് പൊക്കുണ്ട് സാംസ്കാരിക നിലയത്തിൽ വച്ച് നടക്കും.
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പി രമേശൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മിനേഷ് മണക്കാട് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ആകാശവാണി ഗ്രേഡഡ് ആർട്ടിസ്റ്റും ഗായികയുമായ റാണി ജോയി പീറ്റർ, ഫ്ലവേഴ്സ് കോമഡി ഉൽസവം ഫെയിമും AIR ആർട്ടിസ്റ്റുമായ ദിനേഷ് കണ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ചടങ്ങിൽ ധനേഷ് കെ.പി സ്വാഗതവും, പ്രമോദ് പൂമംഗലം നന്ദിയും പറയും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ. കുഞ്ഞിരാമൻ, 5-ാം വാർഡ് മെമ്പർ ജുബൈരിയ ടീച്ചർ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഭാർഗവൻ കെ.പി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുഹമ്മദ് ഗ്ലാസ്കോ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.
വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാതല മലയാള ചലച്ചിത്ര കരോക്കെ ഗാനാലാപന മത്സരത്തിലെ വിജയികൾക്ക് മെമന്റോയും ക്യാഷ് പ്രൈസും സമ്മാനമായി നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
9605169723
8075902175
9497293663
9605628100
.jpg)

