കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പി.പി ദിവ്യയെ ഉൾപെടുത്താൻ കഴിയാത്തത് നിയമനടപടികൾ പൂർത്തിയാകാത്തതിനാൽ : കെ കെ രാ ഗേഷ്

P.P. Divya could not be included in the Kannur District Committee because legal proceedings have not yet been completed: K.K. Ragesh

കണ്ണൂർ: സി.പി എം കണ്ണൂർ ജില്ലാകമ്മിറ്റി തിരുത്തൽ നടപടിയുടെ ഭാഗമായി രണ്ടു ദിവസങ്ങളിൽ നടത്തിയ വിപുലീകൃത ജില്ലാ കമ്മിറ്റിയോ ഗം സമാപിച്ചു. ഇരിട്ടിയിലെ യുവനേതാവും പാർട്ടിയുടെ ന്യൂനപക്ഷ മുഖവുമായ സക്കീർ ഹുസൈനെ കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റിലേക്ക് ഉൾപ്പെടുത്തിയതായി ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ജില്ലാകമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

ഏരിയാസെക്രട്ടറിമാരായ എം സിരാഘവൻ, എം ശ്രീധരൻ എന്നിവരാണ് പുതുതായി ഉൾപ്പെടുത്തിയ ജില്ലാ കമ്മിറ്റി അംഗങ്ങൾ ആന്തൂർ നഗരസഭാ മുൻ ചെയർമാൻ പി. മുകുന്ദൻ ഉൾപെടെ എട്ടു പേരെ ക്ഷണിതാക്കളാക്കി തളിപ്പറമ്പിൽ നടന്ന കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ പ്രായപരിധിയുടെ പേരിൽ തഴയപ്പെട്ട നേ താക്കളിലൊരാളാണ് മുകുന്ദൻ. സി. പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെയും ഭാര്യ പി.കെ ശ്യാമള ടീച്ചറുമായും അകൽച്ചയിലായതിനെ തുടർന്നാണ് മുകുന്ദൻ തഴയപ്പെട്ടതെന്ന ആരോപണം അന്ന് ഉയർന്നിരുന്നു. 

തളിപ്പറമ്പിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിൻ്റെ തിരിച്ചു വരവ് എന്നാൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും എഡിഎംനവീൻ ബാബു ആത്മഹത്യ ചെയ്ത കേസിലെ പ്രതിയുമായ പി.പി ദിവ്യയെ ജില്ലാകമ്മിറ്റിയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പ്രതിനിധികളിൽ ചിലർ ഉന്നയിച്ചുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പി.പി ദിവ്യ പാർട്ടിക്ക് പുറത്തല്ലെന്നും അകത്തു തന്നെയാണെന്നും സി.പി എം കണ്ണൂർജില്ല സെക്രട്ടറി കെ കെ രാഗേഷ് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയതിനാലാണ് ദിവ്യയെ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ കഴിയാത്തതെന്നും രാഗേഷ് പറഞ്ഞു

Tags