പി.പി ദിവ്യ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു

Aam Aadmi Party has lodged a complaint with vigilance seeking investigation into PP Divya's benami transactions
Aam Aadmi Party has lodged a complaint with vigilance seeking investigation into PP Divya's benami transactions

കണ്ണൂർ: ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും കല്യാശേരി ഡിവിഷൻ അംഗവുമായ പി.പി ദിവ്യ പങ്കെടുത്തില്ല. എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ  പ്രതിയായ ദിവ്യ കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടർന്ന് വനിതാ ജയിലിൽ നിന്നും മോചിതയായിരുന്നു. കേസിലെ മുഖ്യസാക്ഷിയായ കണ്ണൂർ കലക്ടർ തെരഞ്ഞെടുപ്പിൻ്റെ മുഖ്യവരണാധികാരിയായതിനെ തുടർന്നാണ് ദിവ്യ വിട്ടു നിന്നത്. സാക്ഷികളെ കാണരുതെന്നും സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിൽ പറയുന്നുണ്ട്.

Tags