ചെങ്ങളായിൽ പവർ ടില്ലർ ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട്
തളിപ്പറമ്പ : തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് 2025 - 26 വർഷത്തെ വാർഷികപദ്ധതിയിലുൾപ്പെടുത്തി പാടശേഖരങ്ങൾക്കും കൃഷിക്കൂട്ടങ്ങൾക്കുമായി അനുവദിച്ച ടില്ലർ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പെരിന്തലേരി പാടശേഖരസമിതിക്ക് നല്കിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു.
ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. രവി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റുഖിയ കെ. മുഖ്യ അതിഥിയായി.
തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുഷ ബി. പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രമീള രാജൻ, മിനി ജോയി , ചെങ്ങളായി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ രാജ്കുമാർ ടി. ,കൃഷി ഓഫീസർ ജിനു വി., അസിസ്റ്റന്റ് കൃഷി ഓഫീസർ തമ്പാൻ ടി. ,രമേശൻ എന്നിവർ പ്രസംഗിച്ചു.
.jpg)

