മൺപാത്രനിർമ്മാണ സമുദായങ്ങളുടെ അവകാശപത്രിക നടപ്പാക്കണം: മൺപാത്രനിർമ്മാണ സമുദായ സഭ

The charter of rights for pottery-making communities must be implemented: Pottery-Making Communities' Assembly.

തളിപ്പറമ്പ : തൊഴിൽ സംവരണം , കളിമൺതൊഴിൽ പരമ്പരാഗത വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തൽ ഉൾപ്പടെയുള്ള മൺപാത്രനിർമ്മാണ സമുദായങ്ങളുടെ 21 ഇന അവകാശപത്രിക സർക്കാർ നടപ്പിലാക്കണമെന്ന് കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ. എം. എസ്. എസ് ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. അതിപിന്നാക്ക വിഭാഗങ്ങളുടെ യോഗം വിളിച്ചുചേർത്ത്  സാമൂഹ്യനീതി ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് ആവശ്യപ്പെട്ടു.

 ജില്ലാ പ്രസിഡൻ്റ് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എ.ജി.ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ കെ. ഭാസ്കരൻ, വി.വി. പ്രഭാകരൻ, സെക്രട്ടറി പി.കെ.ജനാർദ്ദനൻ, വനിതാവേദി സംസ്ഥാന പ്രസിഡന്റ് ലതിക രവീന്ദ്രൻ, ജില്ലാ സെക്രട്ടറി എം. പുരുഷോത്തമൻ , ട്രഷറർ യു. നാരായണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ശ്രീധരൻ, പി.പി.വി രവീന്ദ്രൻ, എ. രവീന്ദ്രൻ , വിജയൻ പറമ്പത്ത്, വി.വി മധുസൂദനൻ, സി.വി. അശോക് കുമാർ, കെ രവീന്ദ്രൻ, ടി.വി. പത്മിനി, ജില്ലാ ഭാരവാഹികളായ ഷീബ രവീന്ദ്രൻ, ലതിക പുരുഷോത്തമൻ, എം സുനിത, അശ്വന്ത് മുണ്ടേരി, എ.കെ. ജയശീലൻ, ജയചന്ദ്രൻ പുല്ലാനി, കെ. കുഞ്ഞിരാമൻ, എം. ചന്ദ്രൻ, കെ. മധു, കെ.വി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

Tags