ഒഴിയാതെ പോസ്റ്റർ വിവാദം..! പയ്യന്നൂരിലെ ഇടതുപക്ഷ സ്ഥാനാർഥി ടി.ഐ. മധുസൂദനന്റെ പരാജയത്തിനു പിന്നാലെ മണ്ഡലത്തിൽ വീണ്ടും പോസ്റ്ററുകൾ

Poster controversy continues..! After the defeat of Left candidate T.I. Madhusudhanan in Payyannur, posters are again appearing in the constituency

കണ്ണൂർ: പയ്യന്നൂരിലെ ഇടതുപക്ഷ സ്ഥാനാർഥി ടി.ഐ. മധുസൂദനന്റെ പരാജയത്തിന് പിന്നാലെ  നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.ടി.ഐ. മധുസൂധനന്റെ തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ തന്നെ നേതാക്കളാണെന്ന് ആരോപിച്ചുകൊണ്ടാണ് സിപിഎമ്മിലെ പ്രമുഖ നേതാക്കളുടെ പേരുകൾ എടുത്തു പറഞ്ഞുകൊണ്ട്  വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്. പയ്യന്നൂർ കൊക്കോട്ട് അണ്ടർപാസിലാണ് ഈ പോസ്റ്ററുകൾ പതിച്ചിരുന്നത്.  

പരാജയത്തെച്ചൊല്ലി പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിയും പ്രതിഷേധവുമുണ്ടെന്നാണ് പോസ്റ്ററുകളിലൂടെ വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികഷ്ണൻ ടി.ഐ. മധുസൂധനനെ 7487 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമാണ് പയ്യന്നൂരിൽ സിപിഎമ്മിനെ പിടിച്ചുകുലുക്കിയത്. അതേ കുഞ്ഞികൃഷ്ണൻ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച്  പാർട്ടിയെയും മധുസൂദനനെയും തോൽപ്പിച്ചതോടെ സിപിഎം നേരിട്ടത് ചരിത്രത്തിലിതുവരെ നേരിടാത്ത തോൽവിയായിരുന്നു. മെയ് 4 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നഗരങ്ങളിലെ വിവിധഭാഗങ്ങളിൽ നിരവധി സമാന രീതിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.


 

Tags