തപാൽ ജീവനക്കാർ കരിദിനം ആചരിച്ചു

Postal employees observed a 'Black Day'.

കണ്ണൂർ:  പോസ്റ്റൽ ഡിവിഷനുകൾ ലയിപ്പിച്ച് ഇല്ലാതാക്കാനുള നടപടി പിൻവലിക്കുക, പോസ്റ്റൽ സബ് ഡിവിഷനുകൾ നിർത്തലാക്കാനുള്ള നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കിൾതല പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ് എൻ.പി.ഒ.) കണ്ണൂർ ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കരിദിനം ആചരിച്ചു. 

ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരായി. കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് പ്രതിഷേധ ധർണ്ണ നടത്തി.ഡിവിഷണൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്,കെ.വി.വേണുഗോപാലൻ,ദിനു മൊട്ടമ്മൽ എന്നിവർ പ്രസംഗിച്ചു.

Tags