മാർപാപ്പ സ്വപ്നം കണ്ടത് സമാധാനം : മാർ ജോസഫ് പാംപ്ളാനി

The Pope dreamed of peace : Mar Joseph Pamplani
The Pope dreamed of peace : Mar Joseph Pamplani

കണ്ണൂർ : സമാധാനമെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഫ്രാൻസിസ് മാർപാപ്പ മുന്നോട്ട് വച്ചതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അനുസ്മരിച്ചു. പലസ്തീനിലുൾപ്പെടെ യുദ്ധ കെടുതി  മൂലം ദുരിതം അനുഭവിക്കുന്ന മനുഷ്യർക്കൊപ്പമാണെന്നും മാർപാപ്പ നിലനിന്നിരുന്നത്. അത്തരം നിലപാട് സ്വീകരിച്ചപ്പോൾ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ മാർപാപ്പ കാര്യമായി പരിഗണിച്ചിരുന്നില്ലെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അനുസ്മരിച്ചു.

tRootC1469263">

അധികാരസ്ഥാനത്ത് ഉള്ളവർ ഏകപക്ഷിയമായി എടുക്കുന്നതല്ല സഭയുടെ തീരുമാനം.  മറിച്ച് സഭയുടെ തീരുമാനം കൂട്ടായ്മയുടേയും പരസ്പര യോജിപ്പിന്റേതാകണമെന്നും പാവങ്ങളുടെ പക്ഷത്ത് സഭ നിലയുറപ്പിക്കണമെന്നും മാർപാപ്പ ആഗ്രഹിച്ചു. . ഇതരമതങ്ങളുമായി ക്രൈസ്തവർ സൗഹൃദം സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധ ബുദ്ധിയുണ്ടായിരുന്നു.  മാർപാപ്പയുടെ വിയോഗം ലോകത്തിന്റെയാകെ തീരനഷ്ടമെന്നും ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

Tags