ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പൂവത്തൂരമ്മയ്ക്ക് മകരപ്പൊങ്കാലയിടാൻ ആയിരങ്ങളെത്തി
കൂടാളി : പൂവത്തൂർമഹാവി ഷ്‌ണു ക്ഷേത്രത്തിൽ പൂവത്തൂരമ്മയ്ക്കുള്ള മകരപ്പൊങ്കാല സമർ പ്പണം ആയിരങ്ങളുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ നടന്നു.പുലർച്ചെ 4ന് കണിദർശനം, രാവിലെ 7ന് പൊങ്കാലക്കിറ്റ് വിതരണം, 9.30ന് പൊങ്കാല സമർപ്പണത്തിന്റെ മാർഗനിർദേശം നൽകൽ, തുടർ ന്ന് ക്ഷേത്രാചാര്യൻ കരുമാരത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി പ്പാട് പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു.
10ന് മേൽശാന്തി വിഷ്ണുഭട്ട് പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്നു 10.30ന് പ്രസാദ ഊട്ട്. 11ന് ഉച്ചപൂജ, പൊങ്കാല സമർപ്പണം, 12ന് പു ഷ്പാഭിഷേകം എന്നിവയും നടന്നു.തെക്കൻ കേരളത്തിൽ മാത്രം പ്രചാരത്തിലുള്ള പൊങ്കാല സമർപ്പണം സ്വർണ പ്രശ്ന ത്തിൽ കണ്ട സൂചന പ്രകാരമാ ണ് പൂവത്തൂരിലും ആരംഭിച്ചത്. ക്ഷേത്ര മാതൃസമിതിയാണ് പൊ ങ്കാലയ്ക്ക് നേതൃത്വം നൽകുന്നത്. ക്ഷേത്രത്തിനു ചുറ്റിലും ക്ഷേത്രപരിസരത്തെ പറമ്പുകളി ലുമാണ് ഇത്തവണയും പൊങ്കാല അടുപ്പുകൾ ഉണ്ടാക്കിയത്.

പൊങ്കാല ദിവസത്തെ ആളുകളു ടെ തിരക്ക് കണക്കിലെടുത്ത് വൈദ്യസഹായവും ആംബുലൻ സ് സേവനവും തിരക്ക് നിയന്ത്രി ക്കുന്നതിന് പൊലീസ്, സന്നദ്ധ സേന വൊളന്റിയർ സേവനവും ക്രമീകരിച്ചിരുന്നു. പൂവത്തൂരമ്മ യ്ക്കുള്ള 18-ാമത് പൊങ്കാല സമർപ്പണമാണ് ഇത്തവണ നടന്നത്. ആയിരക്കണക്കിന് സ്ത്രീകൾ ഇക്കുറി പൊങ്കാല സമർപ്പിക്കാനെത്തിയിരുന്നു.
.jpg)


