പൂക്കോത്ത് കൊട്ടാരത്തിൽ പൂര മഹോത്സവം ഏപ്രിൽ 4 മുതൽ

Pookoth Kottaram
Pookoth Kottaram


തളിപ്പറമ്പ: പൂക്കോത്ത് തെരുവിലെ  പൂക്കോത്ത്  കൊട്ടാരത്തിൽ ഒരാഴ്ച നീണ്ടു നില്ക്കുന്ന പൂര മഹോത്സവം ഏപ്രിൽ 4 മുതൽ 10 വരെ ആഘോഷിക്കും. ഏപ്രിൽ 4 ന് വെള്ളിയാഴ്ച മുതൽ ഏപ്രൽ 9 ബുധനാഴ്ച വരെ രാവിലെ 7 മണി മുതൽ പൂക്കോത്ത് കൊട്ടാരം  മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിത സഹസ്രനാമം, ദേവീ മഹാത്മ്യം, നാരായണീയ പാരായണം.

ഉച്ചക്ക് 12 മണിക്ക് ബാലികമാരുടെ പൂവിടൽ.12.30 മുതൽ 2 മണി വരെ അന്നദാനം .സന്ധ്യക്ക്  7 മണിക്ക്  തിരുവായുധം എഴുന്നള്ളത്ത്‌ .രാത്രി 9 മണിക്ക് പൂരക്കളി .ഏപ്രിൽ 9ന് ബുധനാഴ്ച രാത്രി 7.30 ന് മാനേങ്കാവിൽ നിന്നും  താലപ്പൊലി എഴുന്നള്ളത്ത് .രാത്രി 10 മണിക്ക്  പൂരക്കളി .  
ഏപ്രിൽ 10ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് കാമൻ പാട്ട് .ഉച്ചക്ക് 2 മണിക്ക് പൂരക്കളി തൊഴൽ തുടർന്ന് രഥോത്സവം .പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും പുറപ്പെട്ട് മുണ്ട്യക്കാവ്, അരിയിൽ കുളങ്ങര കാനത്ത് ശിവക്ഷേത്രം.

കനത്ത് ചിറയിൽ പൂരംകുളി ചടങ്ങിനു ശേഷം  മാനേങ്കോവ് വഴി വിക്രാനന്ദപുരം ക്ഷേത്രത്തിൽ വരവേല്പ് .തുടർന്ന് പൂക്കോത്ത് നടവഴി പൂക്കോത്ത് കൊട്ടാരത്തിൽ തിരിച്ചെത്തുന്നു.രാത്രി 7മണിക്ക്  കോലസ്വരൂപത്തിങ്കൽ തായ്പര ദേവതയുടെ തിടമ്പ്  എഴുന്നള്ളത്ത് തുടർന്ന് ആറാട്ടോടെ സമാപനം .

Tags

News Hub