പൂരക്കളി കലാകാരൻ വെള്ളൂർ പി നാരായണൻ നിര്യാതനായി

Poorakalli artist Vellore P Narayanan passes away
Poorakalli artist Vellore P Narayanan passes away

പയ്യന്നൂർ : പ്രമുഖ പൂരക്കളി കലാകാരനും സി പി ഐ പ്രവർത്തകനുമായ വെള്ളൂർ പി നാരായണൻ (83) നിര്യാതനായി. കേരള ഫോക് ലോർ അക്കാദമി പൂരക്കളി ഫെലോഷിപ്പ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പൂരക്കളി പരിശീലകനായും യുവജനോത്സവങ്ങളിലെയും മറ്റും മത്സരങ്ങളിലെ വിധികർത്താവായും കേരളത്തിലുടനീളം സജീവ സാന്നിധ്യമായിരുന്നു. 

tRootC1469263">

കുണ്ടുവളപ്പിൽ തറവാട് കാരണവരാണ്. ഭാര്യ. പരേതയായ തെക്കണ്ടത്തിൽ നാരായണി. മക്കൾ: അജിത (ആർ ജെ ഡി മഹിളാ വിഭാഗം കാസർഗോഡ് ജില്ലാ പ്രസിഡണ്ട്, എടാട്ടുമ്മൽ) ടി. സന്തോഷ്‌ കുമാർ (ഇന്ത്യൻ നേവി ഏഴിമല) ,ടി വിനോദ് കുമാർ (കെ എസ് ഇ ബി), സജിന (നീലേശ്വരം).മരുമക്കൾ: ധനലക്ഷ്മി (കണ്ണപുരം), പ്രസീന (അധ്യാപിക GHSS തായന്നൂർ), കടവത്ത് വിനു (നീലേശ്വരം), പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: കാർത്യായണി, ദാമോദരൻ (റിട്ട. സീനിയർ സൂപ്രണ്ട് ഗ്രാമവികസന വകുപ്പ്), കരുണാകരൻ, കെ വി ബാബു (സിപിഐ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം), ചന്ദ്രൻ, പരേതനായ സുകുമാരൻ. ഭൗതിക ശരീരം ഇന്ന് രാവിലെ 10 മണി മുതൽ വെള്ളൂർ ആർ ടി ഒ പരിസരത്തുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചു.സംസ്കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.

Tags