കണ്ണൂർ പൂമംഗലം പടിക്കേരി പുതിയ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 20 മുതൽ


തളിപ്പറമ്പ : പൂമംഗലം പടിക്കേരി പുതിയ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 20, 21, 22, 23 തീയ്യതികളിലായി നടക്കും.ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ തളിപ്പറമ്പ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.20 ന് വ്യാഴാഴ്ച ഉച്ചക്ക് മുത്തപ്പൻ വെള്ളാട്ടം വൈകീട്ട് കലവറനിറയ്ക്കൽ ലോഷയാത്ര, 6 മണിക്ക് പുതിയ ഭഗവതി തോറ്റം, വീരൻ ദൈവം തോറ്റവും 21 ന് വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ വീരൻ , വീരകാളി, പുതിയ ഭഗവതി പുറപാടും തുടർന്ന് ഭദ്രകാളിയും. വൈകീട്ട് 4 30 ന് മരക്കലത്തമ്മയുടെ തോറ്റം തുടർന്ന് കരിവേടൻ ദൈവം വെള്ളാട്ടം, വീരൻ ദൈവം തോറ്റം.
രാത്രി 7 30 ന് മെഗാതിരുവാതിര, നൃത്ത സംഗീതരാവ്, പുലർച്ചെ 12 30 ന് വീരൻ ദൈവം തുടർന്ന് കരിവേടൻ ദൈവം. 22 ശനിയാഴ്ച രാവിലെ 10 ന് മൂത്ത ഭഗവതി വൈകീട്ട് 6 ന് കാരദൈവത്തിൻ്റെ വെള്ളാട്ടം തുടർന്ന് ഇളംകോലം. 8.30 ഗാനമേള, 10 30 ന് വീരൻ ദൈവം തോറ്റം ,വടക്കത്തി ഭഗവതിയുടെ തോറ്റം തുടർന്ന് വീരൻ ദൈവം, പടയേറ്. 23 ഞായറാഴ്ച രാവിലെ 9 മണി മുതൽ വടക്കത്തി ഭഗവതി, കാരദൈവം, നാഗകന്നി,ഗുളികൻ, ഉച്ചയോടെ നരയൂധ മാലയുടെ പുറപ്പാട്. വൈകിട്ട് നടക്കുന്ന ആറാടിക്കലോടെ മഹോത്സവം സമാപിക്കും.

ആഘോഷ പരിപാടികൾ നടത്തുന്നതിന് പുതിയ ഗ്രൗണ്ട് നിർമ്മിക്കുകയും ക്ഷേത്രത്തിലേക്കു എളുപ്പത്തിൽ എത്തിച്ചേരുന്നതിന് വേണ്ടി തോടിനു കുറുകെ പുതിയ മരപ്പാലം നിർമ്മിക്കുകയും ചെയ്തു കളിയോട്ടതൊടാനുബന്ധിച്ചു ഒരു ദിവസം കൊണ്ട് നിർമ്മിച്ച പാലവും ഓല കൊണ്ട് നിർമ്മിച്ച പ്രവേശന കവാടവും വെള്ളത്തിൽ നിർമ്മിച്ച കഥകളി ശില്പവും ഇതിനോടകം ജനശ്രദ്ധയും ആകർഷിച്ചു കഴിഞ്ഞിരുന്നു. വാർത്താ സമ്മേളനത്തിൽ കെ.സത്യൻ
ഐ വി. ലക്ഷ്മണൻ ,ഇ പി പ്രഭാകരൻ കെ മോഹനൻ,കെ രാഹുൽ എന്നിവർ പങ്കെടുത്തു.