പൂക്കോട് വീടിന് സമീപം നിർത്തിയിട്ട പിക്കപ്പ് വാനുംബൈക്കും തീവെച്ച് നശിപ്പിച്ചു
കൂത്തുപറമ്പ് : നിർത്തിയിട്ട മിനി പിക്കപ്പും ബൈക്കും കത്തി നശിച്ച നിലയിൽ. പൂക്കോട് സ്വദേശി പി.നിഖിലിൻ്റെ കെ.എൽ 58 ഡബ്ല്യു 3532 അശോക് ലയലൻ്റ് ദോസ്ത് മിനി പിക്കപ്പും കെ എൽ 58 യു 5652 ബൈക്കുമാണ് അഗ്നിക്കിരയാക്കിയത്. ഇന്ന് പുലർച്ചെ 1.20 ഓടെയാണ് സംഭവം. നിഖിൽ ഡ്രൈവറാണ്. വീടിന് സമീപമുള്ള ബന്ധുവിൻ്റെ വീട്ടുപരിസരത്താണ് വാഹന ങ്ങൾ നിർത്തിയിടാറുള്ളത്. ഇന്നലെ രാത്രിയും പതിവ് പോലെ വാഹനങ്ങൾ നിർത്തിയിട്ടതായിരുന്നു.
ഇന്നലെ പുലർച്ചെ ശബ്ദം കേട്ട് ഉണർന്ന അയൽവാസികളാണ് വാഹനം കത്തുന്ന വിവരം നിഖി ലിനെ അറിയിച്ചത്. വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. നിഖിലിൻ്റെ പരാതിയിൽ കൂത്തു പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി.
.jpg)


