പൊന്ന്യം സ്രാമ്പിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു : മൂന്ന് പേർക്ക് പരുക്കേറ്റു

A forest department driver was arrested for causing an accident in Koothuparam while driving under the influence of alcohol

 കതിരൂർ : പൊന്ന്യം സ്രാമ്പിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.  ഭാര്യയും രണ്ടുമക്കളും ഉൾപ്പെടെ മൂന്ന്പേർക്ക് പരുക്കേറ്റു. കതിരൂർ ആറാം മൈലിലെബൈത്ത് അൽ ഉമയ്യയിൽ എ പി . മൊഹത്തീബാ ( 46) ണ് മരണപ്പെട്ടത്. 

tRootC1469263">

തിങ്കളാഴ്ച്ച വൈകീട്ടാണ് അപകടം. കതിരൂർ പോലീസ് സ്ഥലത്തെത്തി ഭാര്യയെ തലശേരി ജനറൽ ആശുപത്രിയിലും മക്കളെ ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. കാറിൻ്റെ അമിത വേഗതയാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തലശേരി - കൂത്തുപറമ്പ് റോഡിലെ അപകട മേഖലകളിലൊന്നാണ് പൊന്ന്യം സ്രാമ്പി. വഴി യാത്രക്കാർ ഉൾപ്പെടെ നിരവധിപ്പേർ ഇവിടെ വാഹനാപകടത്തിൽ മരിച്ചിട്ടുണ്ട്.

Tags