പൊന്ന്യം സ്മാരക പുരസ്‌കാരം ടി.പി വേണുഗോപാലന്റെ തുന്നല്‍ക്കാരനെന്ന ചെറുകഥാസമാഹാരത്തിന് നല്‍കും

കണ്ണൂര്‍: എഴുത്തുകാരന്‍ കെ പൊന്ന്യത്തിന്റെ പേരില്‍ പൊന്ന്യം സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ ചെറുകഥാ പുരസ്‌ക്കാരത്തിന് ടി പി വേണുഗോപാലിന്റെ തുന്നല്‍ക്കാരന്‍ എന്ന ചെറുകഥാ സമാഹാരം അര്‍ഹമായിതായി അവാര്‍ഡ്കമ്മിറ്റി ഭാരവാഹികള്‍ തലശേരി പ്രസ് ഫോറത്തില്‍ ഇന്ന്‌വാര്‍ത്താസമ്മേളനത്തില്‍അറിയിച്ചു.
ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ 25000 രൂപയും പൊന്ന്യം ചന്ദ്രന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും.
പ്രമുഖ സാഹിത്യ നിരൂപകരായ കെ എസ് രവികുമാര്‍, ഇ പി രാജഗോപാലന്‍, എഴുത്തുകാരന്‍ യുകെ കുമാരന്‍ എന്നിവരടങ്ങുന്ന വിധി നിര്‍ണ്ണയ സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. സാമൂഹ്യ പ്രശ്നങ്ങളോടും തന്റെ ദേശത്തോടും നീതി പുലര്‍ത്തിയ എഴുത്തുകാരനാണ് വേണുഗോപലന്‍ എന്ന് വിധി നിര്‍ണ്ണയ സമിതി വിലയിരുത്തി.
തുന്നല്‍ക്കാരന്‍ കൂടാതെ ഭൂമിയുടെ തോട്ടക്കാര്‍, സുഗന്ധമഴ, അനുനാസികം, കേട്ടാല്‍ ചങ്ക് പൊട്ടുന്ന ഓരോന്ന് , കുന്നുംപുറം കാര്‍ണിവല്‍, ഭയപ്പാടം തുടങ്ങി 20 പുസ്‌കതങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകാട് , ഇടശ്ശേരി, പ്രേംജി എന്നിവരുടെ ഓര്‍മ്മയ്ക്കായുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 18 ഓളം പുരസ്‌കാരങ്ങള്‍ എഴുത്താരന് ലഭിച്ചിട്ടുണ്ട്. പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ടയേർഡ് പ്രിന്‍സിപ്പളും, എസ് എസ് എ കണ്ണൂര്‍ ജില്ലാ മുന്‍ പ്രൊജക്ഠ് ഓഫീസറുമാണ്, പുരോഗമന കലാ സാഹിദ്യ സംഘം കണ്ണൂര്‍ ജില്ല പ്രസിഡണ്ടാണ്. വളപട്ടണം ഗ്രാമപഞ്ചായത്ത് ജൂനീയര്‍ സൂപ്രണ്ട് നിതയാണ് ഭാര്യ. മക്കള്‍ നിവേദ്, സ്മേര.
വാര്‍ത്തസമ്മേളനത്തില്‍ പൊന്ന്യം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട ്കെ സുഗീഷ്, സെക്രട്ടറി കെ ആര്‍ രത്നാകരന്‍, ബാങ്ക് ഡയറകര്‍ കെ മോഹനന്‍, കെ പൊന്ന്യം സ്മാരക സമിതി കണ്‍വീനര്‍ പൊന്ന്യം ചന്ദ്രന്‍. കെ പൊന്ന്യം സ്മാരക സമിതി അംഗം അഡ്വ കെ കെ രമേഷ് എന്നിവര്‍ പങ്കെടുത്തു.