പൊന്നാമ്പല എഴുതി, എം എൽ എ കനിഞ്ഞു, :അറാക്കാവ് -ചെക്യാട്ട് കാവ് റോഡിന് ശാപമോക്ഷം

പൊന്നാമ്പല എഴുതി, എം എൽ എ കനിഞ്ഞു, :അറാക്കാവ് -ചെക്യാട്ട് കാവ് റോഡിന് ശാപമോക്ഷം
Ponnambala wrote, MLA was pleased, : Curse on Arakkavu-Chekyat Kavu road will be lifted
Ponnambala wrote, MLA was pleased, : Curse on Arakkavu-Chekyat Kavu road will be lifted

മയ്യിൽ: സാമുഹ്യ മുന്നേറ്റത്തിന്റെ പാട്ടുകളിലൂടെ ജനമനസിൽ ഇടം നേടിയ പൊന്നാമ്പല എന്ന വൈഖരി സാവന്റെ എഴുത്തിലൂടെ എയർപോർട്ട് ലിങ്ക് റോഡായ അറാക്കാവ് ചെക്യാട്ട്കാവ് റോഡിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരം.തളിപ്പറമ്പ് മയ്യിൽ മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിൽ 
അറാക്കാവ് ഒറപ്പടി ചെക്യാട്ട്കാവ് ഭാഗങ്ങളിലെ ശോചനീയാവസ്ഥ ശ്രദ്ധയിൽ പെടുത്തി തളിപ്പറമ്പ് എം എൽ എ എം.വി ഗോവിന്ദൻ മാസ്റ്റർക്ക് തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥിനിയും കയരളം ഒറപ്പടി സ്വദേശിനിയും നാടൻപാട്ട് കലാകാരിയുമായ വൈഖരി സാവനാണ് കത്തെഴുതി ഓഫീസിലെത്തി കൈമാറിയത്.

tRootC1469263">

കുരുന്നു പാട്ടുകാരിയുടെ കത്ത് വായിച്ച ഗോവിന്ദൻ മാസ്റ്റർ അടിയന്തിര പ്രാധാന്യത്തോടെ പരിഹാരം കാണുമെന്ന്  ഉറപ്പും നൽകി. 
ചൊറുക്കള ബാവുപ്പറമ്പ് മുല്ലക്കൊടി ഒറപ്പടി ചെക്യാട്ട്കാവ് എയർപ്പോർട്ട് ലിങ്ക് റോഡിൻ്റെ ഭാഗമായതിനാൽ അറ്റകുറ്റപ്പണികൾ  ബാവുപ്പറപ്പിൽ നിന്നും തുടങ്ങി മയ്യിൽ ടൗൺ വരെ ചെയ്യുമെന്ന് കെ ആർ എഫ് ബി കണ്ണൂർ ഡിവിഷനിൽ നിന്നും അറിയിക്കുകയും ചെയ്തിരുന്നു. 
ആഗസ്റ്റ്19 ന് തന്നെ അറ്റകുറ്റ പണികൾ ചെയ്യാനുള്ള മെറ്റലും താറും ഉൾപ്പെടെ ബാവുപ്പറമ്പിൽ ഇറക്കിവെച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പണി തുടങ്ങാൻ കഴിഞ്ഞില്ല.

പിന്നീട് പലവട്ടം അറ്റകുറ്റപണികൾ തുടങ്ങിയെങ്കിലും കാലാവസ്ഥ തടസമായി. കാലാവസ്ഥ തെളിഞ്ഞപ്പോൾ ബാവുപ്പറമ്പിലെ പണികൾ പൂർത്തീകരിച്ച് ഉപകരണങ്ങൾ ഉൾപ്പെടെ ഒറപ്പടിയിൽ എത്തിച്ചെങ്കിലും ആഴ്ച്ചയിലധികമായി മഴ തുടരുന്നതിനാൽ പണികൾ തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. അനുകൂല കാലാവസ്ഥ ലഭിച്ചപ്പോൾ അറാക്കാവ് മുതൽ മയ്യിൽ വരെയുള്ള റോഡിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരമാവുകയായിരുന്നു.

കണ്ണൂർ ഡിവിഷനിലെ പ്രൊജക്റ്റ് ഡിസൈനർ പി.ആതിര, അസിസ്റ്റൻ്റ് എഞ്ചിനീയർ ടി.കെ.രോജി, അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ പി.സനില എന്നിവരുടെ മേൽനോട്ടത്തിലാണ് റോഡിൻ്റെ അറ്റകുറ്റപണികൾ പൂർത്തികരിച്ചത്.
മട്ടന്നൂർ എയർപോട്ട് ലിങ്ക് റോഡ് എന്ന നിലയിൽ വീതി കൂട്ടി റോഡ് നവീകരിക്കുന്നതിൻ്റെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ കിഫ്ബിയിൽ നിന്ന് 73 കോടി അനുവദിച്ചിട്ടുണ്ട്.  2026 ജനുവരിയിൽ നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനായി 306 കോടിയുടെ ടെണ്ടറും വിളിച്ചിട്ടുണ്ട്. പൊന്നാമ്പലയുടെ ഇടപെടലിൽ റോഡിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരമായതിൽ നാട്ടുകാരും ആഹ്ളാദത്തിലാണ്.

Tags