കടമ്പൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി 'പൊലിമ' പദ്ധതിക്ക് തുടക്കമായി

Kadambur Grama Panchayat has launched 'Polima', a comprehensive educational project.


കാടാച്ചിറ:കടമ്പൂർ ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ പഠനനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ 'പൊലിമ 2.0'  ഉദ്ഘാടനം ചെയ്തു. കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിജു അധ്യാപകർക്കുള്ള പ്രത്യേക പഠന സഹായി മോഡ്യൂൾ പ്രകാശനം ചെയ്തു.

അഞ്ച് വർഷങ്ങൾക്ക് മുൻപ് കടമ്പൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി മികച്ച വിജയം കൈവരിച്ച 'പൊലിമ' പദ്ധതിയുടെ തുടർച്ചയായാണ് രണ്ടാംഘട്ടം വിദ്യാലയങ്ങളിലേക്ക് എത്തുന്നത്. കുട്ടികളിൽ മാതൃഭാഷയായ മലയാളത്തിന് പുറമേ ഇംഗ്ലീഷ്,ഹിന്ദി എന്നീ ഭാഷകൾ തെറ്റുകൂടാതെ എഴുതാനും വായിക്കാനും ആശയവിനിമയം നടത്താനുമുള്ള ശേഷി വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ രസകരവും ലളിതവുമായ രീതികളിലൂടെ പകർന്നു നൽകി കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും, യുക്തിചിന്തയിലൂടെയും ഗണനരീതികളിലൂടെയും പ്രശ്നപരിഹാരം കണ്ടെത്താൻ അവരെ പ്രാപ്തരാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട് പഞ്ചായത്തിനെ സമ്പൂർണ്ണ അടിസ്ഥാന വിദ്യാഭ്യാസ നേട്ടം കൈവരിച്ച മാതൃകാ പഞ്ചായത്താക്കി മാറ്റുകയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.


പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പതിനൊന്ന് വിദ്യാലയങ്ങളിലെ അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് ശില്പശാലകൾ സംഘടിപ്പിച്ചിരുന്നു. ഡയറ്റ് മുൻ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ രമേശൻ കടൂരിന്റെ മാർഗനിർദേശത്തിൽഅധ്യാപകർ ഗ്രൂപ്പ് തിരിഞ്ഞ് നടത്തിയ ചർച്ചകളിൽ നിന്നും അനുഭവസമ്പത്തിൽ നിന്നും രൂപപ്പെട്ട പ്രായോഗിക പ്രവർത്തനങ്ങളും പഠനതന്ത്രങ്ങളും ക്രോഡീകരിച്ചാണ് ക്ലാസ് മുറികളിൽ അധ്യാപകർക്ക് വഴികാട്ടിയാവുന്ന കൈപ്പുസ്തകം തയ്യാറാക്കിയത്. കാടാച്ചിറ ഹൈസ്കൂൾ പ്രധാനാധ്യാപകൻ സന്തോഷ് കുമാർ, റിട്ട.പ്രധാനധ്യാപകൻ .അനൂപ് കുമാർ എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ചടങ്ങിൽ കടമ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടോണി ജോസ് സ്വാഗതവും പി.ഇ.സി കൺവീനർ ശകെ.സന്തോഷ് കുമാർ പദ്ധതി വിശദീകരണവും നടത്തി.എ.ഇ.ഒ.രത്നജ ടി.പി, ബി.പി.സി കെ.വി. റഹീന,കാടാച്ചിറ എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ഷമീറ.വി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.പ്രസീത, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത പ്രേമരാജൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.കെ.നിഷ,കെ. വി.ജയരാജൻ, അക്ഷയ ടി.സി തുടങ്ങിയവർ സംസാരിച്ചു.

Tags