കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച പോലീസുകാർക്ക് സസ്പെൻഷൻ

Policemen who beat up Congress leader in Kannur suspended

കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദ്ദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും മുൻ നഗരസഭാ കൗൺസിലറുമായ രഞ്ചിത്ത് താളിക്കാവിനെ മർദ്ദിച്ചവർക്ക് എതിരെയാണ് നടപടി. കണ്ണൂർ എ ആർ ക്യാമ്പിലെ എസ് ഐ മാരായ രാജീവൻ, ബിനു കൃഷ്ണ‌ൻ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. രാജീവന്റെ വിരമിക്കലിന് തൊട്ടുമുമ്പാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്.

കഴിഞ്ഞ ദിവസമുണ്ടായ മർദ്ദനത്തിൽ ഇവർക്ക് എതിരെയും ഒപ്പമുണ്ടായിരുന്ന തൻസീറിനെതിരെയും കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിരുന്നു. കവിതാ തീയേറ്ററിനടുത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കവെയുണ്ടായ തർക്കമാണ് രഞ്ജിത്തിനെ മർദ്ദിക്കാൻ കാരണമായത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags