കണ്ണൂർ കണ്ണോത്തും ചാലിൽ അമിത വേഗതയിൽ കാർ കൊണ്ട് മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ പോലീസുകാരന് സസ്പെൻഷൻ

Policeman suspended for speeding, hitting three people in Kannothumchal, Kannur

കണ്ണൂർ: കണ്ണൂർ നഗരത്തിലെ കണ്ണോത്തും ചാലിൽകാറിടിച്ച് മൂന്ന് വഴി യാത്രക്കാരിക്ക് അപകടം വരുത്തി നിർത്താതെ പോയ പോലീസ് ഉദ്യോഗസ്ഥനെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സസ്പെൻ്റ് ചെയ്തതുഅഴീക്കൽ കോസ്റ്റൽ പോലീസ് ഗ്രേഡ് എ.എസ്.ഐ കാട്ടാമ്പള്ളി സ്വദേശി രജിത്താണ് (42) സസ്പെൻഷനിലായത് സെപ്റ്റംബർ 21 ന് പുലർച്ചെ പന്ത്രണ്ടരയോടെയുണ്ടായഅപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ ഒരു സ്ത്രീ ഉൾപെടെമൂന്ന് പേർക്ക് പരിക്കേറ്റിട്ടും കാർ നിർത്താതെ പോവുകയായിരുന്നു.

 ഇയാളെ നാട്ടുകാരാണ് പിൻതുടർന്ന് പിടികൂടിയത്. പരുക്കേറ്റവരിൽ രണ്ടു പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. മൂന്നു പേരും ആശുപത്രിയിൽ ചികിത്സയിലാണ്. ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥിനിയും പാർട്ട് ടൈം ജീവനക്കാരിയുമായ സ്വാതിക്കാണ് (26) പരുക്കേറ്റത്.

Tags