ഇങ്ങനെയും ഒരു പോലീസ് ; കണ്ണൂര്‍ ഗവ: മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം അന്വേഷിച്ച് കണ്ടെത്തി തിരിച്ച് നൽകി കണ്ണൂർ റൂറലിലെ പോലീസുകാരൻ
കണ്ണൂര്‍ :കണ്ണൂര്‍ ഗവ: മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം അന്വേഷിച്ച് കണ്ടെത്തി തിരിച്ച് നൽകി കണ്ണൂർ റൂറലിലെ പോലീസുകാരൻ . പരിയാരം ഹൃദയാലയിൽ ചികിത്സയിൽ കഴിയുന്ന തന്റെ ബന്ധുവിനെ കാണാനെത്തി ഹോസ്പിറ്റൽ ബില്ലിനായി കൊണ്ടു വന്ന 25000 രൂപയാണ് കണിച്ചാർ സ്വദേശിയായ കെ.എസ് സജിയുടെ പക്കൽനിന്ന് നഷ്ടപ്പെട്ടത്. കുറേ നേരത്തെ തെരച്ചില് ശേഷം പണം നഷ്ടപ്പെട്ട വിവരം കണ്ണൂർ മെഡിക്കൽ കോളേജിലെ പോലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചു
tRootC1469263">. തുടർന്ന് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ പി.ആർ ഷിജു ആശുപത്രി കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും പണമടങ്ങിയ കവർ വീണുകിട്ടിയ യുവാവിനെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് യുവാവിന്റെ പേരുവിവരങ്ങളും മറ്റും അന്വേഷിച്ചുകണ്ടെത്തി തന്ത്രപരമായി യുവാവിനെ വിളിച്ചു വരുത്തുകയും യുവാവിൽ നിന്ന് തുക വാങ്ങി സജിയുടെ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. സമയോജിതമായി ഇടപെട്ട് പണം കണ്ടെത്തി തിരികെ നൽകിയ പി.ആർ ഷിജുവിനെ പോലീസ് ഉദ്യോഗസ്ഥരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് അധികൃതരും അനുമോദിച്ചു.
.jpg)


