കണ്ണൂരിൽ പുഴ മണൽ കടത്തിയ ടിപ്പർ ലോറി പൊലിസ് പിടികൂടി ; ഡ്രൈവർക്കെതിരെ കേസെടുത്തു

Police seize tipper lorry transporting river sand in Kannur, case registered against driver
Police seize tipper lorry transporting river sand in Kannur, case registered against driver


പരിയാരം: പുഴമണല്‍ കടത്തിയ ടിപ്പർ ലോറി പോലീസ്പിടികൂടി.ഡ്രൈവറുടെ പേരില്‍ കേസെടുത്തു.പരിയാരം ഇരിങ്ങലിലെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.അല്‍ത്താഫിന്റെ(31)പേരിലാണ് കേസെടുത്തത്.തിങ്കളാഴ്ച്ച രാത്രി 9.45 ന് കുറ്റ്യേരികടവ് കല്‍പ്പോത്ത് എന്ന സ്ഥലത്തുവെച്ചാണ് കെ.എല്‍-54 7016 ടിപ്പര്‍ ലോറിയില്‍ മണല്‍ കയറ്റിക്കൊണ്ടിരിക്കെ എസ്.ഐ സി.സനീതിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

tRootC1469263">

ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് നൈറ്റ് പട്രോളിംഗ് നടത്തുന്ന എസ്.ഐയെ അറിയിക്കുകയായിരുന്നു. ലോറിയിൽമണൽ കയറ്റിക്കൊണ്ടിരുന്നവര്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന അല്‍ത്താഫ് രക്ഷപ്പെടാന്‍ ശ്രമിക്കവെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.ഗ്രേഡ് എ.എസ്.ഐ ഷാജു തോമസ് ഡ്രൈവര്‍ സി.പിഒ മുനീര്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.ടിപ്പര്‍ലോറിയും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.

Tags