കണ്ണൂർ പാറക്കണ്ടിയിൽമധ്യവയസ്ക്ക കൊല്ലപ്പെട്ടത് പ്രതി ശശികുമാറിൻ്റെ ലൈംഗീകാതിക്രമത്തെ തുടർന്നെന്ന് പൊലീസ്

Police say the murder of a middle-aged woman in Parakkandi Kannur was a result of sexual assault by the accused Sasikumar.
Police say the murder of a middle-aged woman in Parakkandi Kannur was a result of sexual assault by the accused Sasikumar.

കണ്ണൂർ: കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയിൽ അൻപത്തിയഞ്ചു വയസുകാരി തോട്ടട സമാജ് വാദി കോളനിയിലെ സെൽ വി കടവരാന്തയിൽ മരിച്ചത് ലൈംഗികാതിക്രമത്തിനിടെ നടന്ന കൊലപാതകമെന്ന് പൊലിസ് ' സംഭവത്തിൽ പ്രതിയായ മലപ്പുറം സ്വദേശി ശശികുമാറിനെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  ചൊവ്വാഴ്ച്ച രാത്രി ഏറെ വൈകി പാറക്കണ്ടി ബീവ്റേജ് സിന് സമീപമുള്ള കടവരാന്തയിൽ കിടക്കുകയായിരുന്ന സെൽവിയുമായി മദ്യ ലഹരിയിലെത്തി ശശികുമാർ വാക് തർക്കത്തിലേർപ്പെടുകയും ഇവർക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

tRootC1469263">

ഇതിനിടെയാണ് പിടിവലിക്കിടെ തലയ്ക്ക് ക്ഷതമേറ്റു സെൽവി മരിക്കുന്നത്. സെൽവിയുടെ ദേഹത്ത് മുറിവുകളുണ്ടെന്നും തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സെൽവിയെ അന്നേ ദിവസം രാത്രിആൺ സുഹൃത്തായ ശശികുമാറിനൊപ്പം പാറക്കണ്ടിയിലെ ബീവ്റേജ്സ് ഔട്ട്ലെറ്റ് കണ്ടതായി ദൃക്സാക്ഷികൾ പൊലിസിന് മൊഴി നൽകിയിരുന്നു.

ഇതേ തുടർന്നാണ് കണ്ണൂരിൽ നിന്നും മുങ്ങിയ ഇയാൾക്കായി പൊലിസ് തെരച്ചിൽ തുടങ്ങിയത്. മലപ്പുറത്ത് നിന്നാണ് പ്രതി അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി രണ്ടു ദിവസം കൊണ്ടു പ്രതിയെ പിടികൂടിയത്.

Tags