കണ്ണൂരിൽ ക്ഷേത്രകുളത്തിൽ വീണ് എട്ടുവയസുകാരി മരിച്ച സംഭവം: പൊലിസ് കേസെടുത്തു


ചക്കരക്കല്ല് : ഉത്സവത്തിനിട്ടെ കക്കോത്ത് കക്കുന്നത്ത് കാവിലെ കുളത്തിൽ വീണ് എട്ടുവയസ്സുകാരി മുങ്ങിമരിക്കാനിടയായ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചക്കരക്കൽ പോലീസ് കേസെടുത്തു. തലശ്ശേരി മറൈൻ ഫിഷറീസിലെ ഉദ്യോഗസ്ഥൻ കക്കോത്ത് സാന്ത്വനത്തിൽ വിനീഷിന്റെയും സ്വാതിയുടെയും മകൾ ദേവ്‌നയാണ് മരിച്ചത്.
കാവിന്മുല മിടാവിലോട് എൽപി സ്‌കൂൾ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ്.ശനിയാഴ്‌ച ക്ഷേത്രത്തിൽ ഉത്സവം കാണാൻ വീട്ടുകാരോടൊപ്പം എത്തിയ കുട്ടിയെ വൈകീട്ട് കാണാതായിരുന്നു. തുടർന്ന് വൈകീട്ട് 5.45-ഓടെ കുട്ടിയെ കക്കോത്ത് കക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ഉത്സവ കമ്മിറ്റിയുടെ അനാസ്ഥയാണെന്ന ആരോപണം പ്രദേശവാസികളിൽ നിന്നും ഉയർന്നിരുന്നു.
