പൊതുഗതാഗതം തടസപ്പെടുത്തി തുറന്ന ജീപ്പിൽ വിജയാരവം : തളിപ്പറമ്പ് നഗരസഭാ ചെയർമാൻ ഉൾപ്പെടെ 212 പേർക്കെതിരെ പൊലിസ് കേസെടുത്തു

Police register case against 212 people including Taliparamba Municipality Chairman for open jeep celebrating victory, disrupting public transport

തളിപ്പറമ്പ്: പൊതുഗതാഗതം തടസപ്പെടുത്തി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെവിജയാരവം നടത്തിയതിന് തളിപ്പറമ്പ് നഗരസഭ ചെയർമാൻ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവരുള്‍പ്പടെ 212 യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു നഗരസഭാ ചെയർമാൻ പി.കെ.സുബൈര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, യൂത്ത്‌ലീഗ് ജില്ല ജന.സെക്രട്ടെറി പി.സി.നസീര്‍, പി.മുഹമ്മദ് ഇക്ബാല്‍, കെ.മുഹമ്മദ് ബഷീര്‍, ഫൈസല്‍ ചെറുകുന്നോന്‍, പി.റഫീഖ്, പി.പി.ഇസ്മായില്‍, കെ.പി.ഖദീജ, രജനി രമാനന്ദ്, പി.ഗംഗാധരന്‍, കെ.രമേശന്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 200 പേര്‍ക്കെതിരെയുമാണ് കേസ്.

tRootC1469263">

വ്യാഴാഴ്ച്ചവൈകുന്നേരം ആറുമണിക്ക് യു.ഡി.എഫ് തളിപ്പറമ്പ് നഗരസഭ കമ്മറ്റിയുടെ നേതൃത്വത്തില്‍ സയ്യിദ്‌നഗറില്‍ നിന്നും തളിപ്പറമ്പ് നഗരത്തിലേക്ക് നടത്തിയ വിജയാരവം പരിപാടിയില്‍ പങ്കെടുത്തതിനാണ് കേസ്.കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും പൊതു റോഡിലൂടെ കടന്നുപോകുന്ന പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞും വാഹനഗതാഗതം തടസപ്പെടുത്തിയും നടത്തിയ പരിപാടി അവസാനിപ്പിച്ച് പരിഞ്ഞുപോകണമെന്ന പോലീസിന്റെ ആജ്ഞ ധിക്കരിച്ച് പ്രകടനം നടത്തിയതിനാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. വിജയാരവത്തെ തുടർന്ന് തളിപ്പറമ്പ് നഗരത്തിൽ മണിക്കൂറുകളോളം സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ളവയുടെ ഗതാഗതം തടസപ്പെടുകയും യാത്രക്കാർ ദുരിതം അനുഭവിക്കുകയും ചെയ്തിരുന്നു.

Tags