കണ്ണൂർ വനിതാ ജയിലിന് മുകളിലൂടെ ഡ്രോൺ പറത്തിയ സംഭവത്തിൽ പൊലിസ് കേസെടുത്തു

Police register case over drone flying over Kannur women  prison
Police register case over drone flying over Kannur women  prison

 ഡ്രോണ്‍ പറത്തിയത് ആരാണെന്ന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.

കണ്ണൂര്‍: പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ വനിതാ ജയിലിന് മുകളിലൂടെ രണ്ടു തവണ അജ്ഞാത ഡ്രോണ്‍ പറത്തിയ സംഭവത്തിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ശനിയാഴ്ച രാത്രി 11 .15 നാണ് സംഭവം. ജയിലിനകത്തെ ഓഫീസ് കെട്ടിടത്തിന് മുകളിലൂടെയാണ് ഡ്രോണ്‍ പറത്തിയത്. 25 മീറ്റര്‍ ഉയരത്തിലാണ് ജയില്‍ സുരക്ഷയ്ക്ക് ഭീഷണിയായി ഡ്രോണ്‍ പറത്തിയത്.

വനിതാ ജയിലിന് മുകളിലൂടെ രണ്ട് തവണ വലംവെച്ച്‌ ഡ്രോണ്‍ അപ്രത്യക്ഷമാവുകയായിരുന്നു. ജയില്‍ സൂപ്രണ്ടിനെവിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
 ഡ്രോണ്‍ പറത്തിയത് ആരാണെന്ന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയാണ് കേസ് അന്വേഷണം നടത്തുന്നത്.

Tags