റിയാദ് വില്ലക്കും ഡോ. എന്‍ കെ സൂരജിനും എതിരായ വ്യാജവാർത്തയില്‍ പോലീസ് കേസെടുത്തു

Police register case against Riyad Villa and Dr. N. K. Suraj for fake news

കണ്ണൂര്‍ ; സൗദി അറേബ്യയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ റിയാദ് വില്ലക്കും ചെയര്‍മാന്‍ ഡോ. എന്‍ കെ സൂരജിനും എതിരായ വ്യാജ വാർത്തയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ ചാനലായ ജേര്‍ണലിസ്റ്റ് ചാനലിലെ യദു നാരായണൻ  കണ്ണൂർ അഴീക്കോട് സ്വദേശിനി രേഖ അജയ് 
എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ബി എൻ എസ് - 353,  കേരള പോലീസ് ആക്ട് 120 (ം) വകുപ്പുകള്‍ പ്രകാരമാണ് കേസ്. എന്‍ കെ സൂരജിന്‍റെ സഹോദരനായ ശ്രീജിത്ത് എൻ നൽകിയ പരാതിയില്‍ ആണ് കണ്ണൂര്‍ കോടതി നിർദേശ പ്രകാരം കേസെടുത്തത്.  അപകീർത്തികരമായ വാർത്തകൾ തുടർന്ന് പ്രസിദ്ധീകരിയ്ക്കരുതെന്ന് ഇഞ്ചക്ഷൻ ഓർഡർ നൽകിയിട്ടുമുണ്ട്

യദു നാരായണനും രേഖ അജയും ചേര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ഡോ. എൻ കെ സൂരജിനും കമ്പനിക്കുമെതിരെ തെറ്റായ വാർത്തകള്‍ പ്രചരിപ്പിച്ച് മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന്  എഫ് ഐ ആറില്‍ പറയുന്നു.  10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു
കൂടാതെ സൈബർ കേസും നൽകിയിട്ടുണ്ട് 

റിയാദ് വില്ലയിലെ തൊഴിലാളി ആയിരുന്ന അഴീക്കോട് സ്വദേശി നവീൻ കുന്നിരിക്കൻ 2012ല്‍ വാഹനാപകടത്തിൽ  മരിച്ച സംഭവത്തിലാണ് കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇന്‍ഷുറന്‍സ് തുകയായ 15 ലക്ഷം രൂപ കമ്പനി തട്ടിയെടുത്തെന്നായിരുന്നു വ്യാജ വാര്‍ത്ത. എന്നാല്‍  ഇന്‍ഷുറന്‍സ് തുക സാങ്കേതിക കുരുക്കില്‍പ്പെട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് തെളിയിക്കുന്ന ഇന്ത്യന്‍ എംബസിയും തവനിയ ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള ആശയ വിനിമയത്തിന്‍റെ തെളിവുകളുമുണ്ട്.
വാർത്ത തെറ്റാണെന്ന് തെളിയിക്കുന്ന നിയമപരമായ മുഴുവന്‍  രേഖകളും സഹിതം കമ്പനി അധികൃതർ നേരത്തെ വാർത്താ സമ്മേളനവും നടത്തിയിരുന്നു. 
സംഭവം നടന്ന് 13 വർഷത്തിന് ശേഷം കമ്പനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യവും ഗൂഢാലോചനയും ഉണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍  വ്യക്തമാക്കിയിരുന്നു

Tags