ഉന്നത പൊലിസ് ഉദ്യോഗസ്ഥൻ ഉപഹാരം സ്വീകരിച്ചുവെന്ന പരാതി: കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ വിജിലൻസ് റെയ്ഡ് നടത്തി

Complaint that a top police officer accepted a gift: Vigilance raid conducted at Kannur Town Police Station
Complaint that a top police officer accepted a gift: Vigilance raid conducted at Kannur Town Police Station


കണ്ണൂർ : കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ വിജിലൻസ് പരിശോധന നടത്തി. ചൊവ്വാഴ്ച്ച രാവിലെയാണ് കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പരിശോധന ഒരു മണിക്കൂറോളം നീണ്ടുനിന്നു. വിജിലൻസിന് ലഭിച്ച പരാതിയെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് വിജിലൻസ് ഡി.വൈ.എസ്.പി മാധ്യമങ്ങളോട് പ്രതികരിച്ചു. 

tRootC1469263">

കണ്ണൂരിലെ വ്യാപാരിയും ബ്ളോഗറുമായ വ്യക്തിയിൽ നിന്നും സ്വർണം പൂശിയ മുത്തപ്പൻ വിളക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത്ത് കൊടേരി പിറന്നാൾ ഉപഹാരമായി സ്വീകരിച്ചതിൻ്റെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ റീൽസായി പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയ മാധ്യമപ്രവർത്തകനായ യുവാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനോടൊപ്പം വിജിലൻസിനും പരാതി നൽകിയതായാണ് പരാതി. 

കണ്ണൂർ നഗരത്തിലെ വ്യാപാരിയും ബ്ളോഗറുമായ വ്യക്തിയുടെ വ്യാപാര സ്ഥാപനത്തിലെത്തി എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരി ഉപഹാരം കൈപ്പറ്റുന്ന ദൃശ്യമടക്കമാണ് വിജിലൻസിന് പരാതിയായി ലഭിച്ചത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീജിത്ത് കൊടേരിക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നു വരികയാണ്.

Tags