കണ്ണവത്ത് ഭര്‍തൃമതിയായ യുവതിയെ കാണാതായെന്ന പരാതിയില്‍ പൊലിസ് കേസെടുത്തു
Sep 18, 2023, 09:11 IST

തലശേരി: വീട്ടില്‍ നിന്നും പുറത്തേക്ക് പോയ ഭര്‍തൃമതിയെ കാണാതായെന്ന പരാതിയില്‍ കണ്ണവം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തൊടീക്കളം കോളനിയിലെ യുവതിയെയയാണ് കഴിഞ്ഞ മാസം 28 മുതല്‍ കാണാതായത്. വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നുവെന്ന് പറഞ്ഞു ഭര്‍തൃവീട്ടില്‍ നിന്നും പോയ യുവതി തിരിച്ചുവന്നില്ലെന്നാണ് പരാതി.
അമ്മശാന്തയുടെപരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും കണ്ണവം പൊലിസ് അറിയിച്ചു.