കണ്ണൂർ കരുവഞ്ചാലിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കി ;മൊബൈൽ ഫോൺ കണ്ടെത്തി

Police intensify investigation into skeleton found in Kannur's Karuvanchal; mobile phone found
Police intensify investigation into skeleton found in Kannur's Karuvanchal; mobile phone found

ആലക്കോട് :കരുവഞ്ചാൽ ഹണി ഹൗസിന് സമീപം പൂട്ടിയിട്ട വീടിൻറെ പരിസരത്തു നിന്ന് അസ്ഥികൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.കണ്ണൂർ റൂറൽ കെ ഒൻപത് ഡോഗ് സ്കോഡിലെ ലോലയും കണ്ണൂർ ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.പ്രവാസിയായ കുളത്തിനാൽ ബിജുവിൻറെ പൂട്ടിയിട്ട വീടും പരിസരവും വൃത്തിയാക്കുന്നതിനിടയിലാണ് ശനിയാഴ്ച വൈകുന്നേരം തലയോട്ടി ഉൾപ്പെടെയുള്ള മനുഷ്യ ശരീരഭാഗങ്ങളുടെ അസ്ഥികൾ കണ്ടെത്തിയത്. 

tRootC1469263">

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആലക്കോട് പോലീസ് സംഭവ സ്ഥലത്ത് കാവൽ ഏർപ്പെടുത്തുകയും ഞായറാഴ്ച്ച രാവിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുകയുമായിരുന്നു ഞായറാഴ്ച്ചനടത്തിയ തെരച്ചിലിൽ സ്ഥലത്തുനിന്നും നട്ടെല്ല്, വാരിയെല്ലുകൾ, കൈകാലുകളുടെ ബാക്കിയുള്ള അസ്ഥികൾ എന്നിവ കണ്ടെത്തി. 

കാവിമുണ്ട്, കള്ളികളുള്ള കറുത്ത ഷർട്ട്, അടിവസ്ത്രം എന്നിവയും കണ്ടെത്തി. ഷർട്ടിൻറെ കീശയിൽ നിന്ന് പച്ച നിറത്തിലുള്ള ചെറിയ നീളൻ ചീർപ്പ്, ചുണ്ണാമ്പിൻറെ ചെറിയ കുപ്പി, മടക്കിവച്ച രീതിയിൽ നോട്ടുകൾ, പഴയ മോഡൽ മൊബൈൽ ഫോൺ എന്നിവയും കണ്ടെത്തി. ആലക്കോട് എസ്‌എച്ച്‌ഒ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ ശേഖരിച്ച അസ്ഥികൾ പൊലീസ് ഇൻക്വസ്റ്റ് നടത്തി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Tags