തെരഞ്ഞെടുപ്പ് കാലത്ത് തോക്ക് പിടിച്ചെടുക്കാൻ പൊലിസിന് അധികാരമില്ല: ആംസ് ലൈസൻസ് ഓണേഴ്സ് ഭാരവാഹികൾ
കണ്ണൂർ :തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തങ്ങളുടെ കൈകളിലുള്ള തോക്കുകൾ ഏൽപ്പിക്കണമെന്ന് പറയാൻ പോലീസിന് അധികാരമില്ലെന്ന് ആംസ് ലൈസൻസ് ഓണേർസ് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തോക്ക് തിരിച്ചേൽപ്പിക്കാൻ പറയാനുള്ള അധികാരം കലക്ടർക്ക് മാത്രമാണെന്നും ഇവർ പറഞ്ഞു.ആംസ് ലൈസൻസ് ഓണേഴ്സ് കേരള സംസ്ഥാന ജനറൽ ബോഡി 15ന് കണ്ണൂർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കും. എ.ഡി.എം കലാഭാസ്ക്കർ10 മണിക്ക് ഉദ്ഘാടനം ചെയ്യും. കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. എൻ ജ്യോതി കുമാരി മുഖ്യപ്രഭാഷണം നടത്തും.
tRootC1469263">കണ്ണൂർ അസി. പോലീസ് കമ്മീഷണർ പ്രദീപൻ കണ്ണിപ്പൊയിൽ, ശൗര്യചക്ര ജേതാവ് പി.വി മനീഷ്, കണ്ണൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്ത് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
കൃഷി നശിപ്പിക്കുന്ന പന്നികളെ നശിപ്പിക്കാൻ തോക്ക് ഏറെ ഉപകാരപ്രദമാണെന്നി വർ പറഞ്ഞു.പലർക്കും തോക്ക് അന്തസ്സിന്റെയും ആഭിജാ ത്യത്തിന്റെയും പരമ്പരാഗത സൂക്ഷിപ്പുകളാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി .എ ജോസഫ് , കൺവീനർ എൻ. പി. കുഞ്ഞിക്കണ്ണൻ, ചീഫ് കോ ഓർഡിനേറ്റർ മോഹനൻ കുട്ടിയാനം, വൈസ് ചെയർമാൻ സി. കെ. വിനോദ്,ജോ: കൺവീനർ സമീർ എം. കെ .എന്നിവർ പങ്കെടുത്തു.
.jpg)


