കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ച സംഭവം: സി.സി.ടി.വി ദൃശ്യം പൊലിസിന് ലഭിച്ചു

Police got the CCTV footage of a youth who died after his bike went out of control and hit an electricity pole in Kannur
Police got the CCTV footage of a youth who died after his bike went out of control and hit an electricity pole in Kannur

കണ്ണൂർ: കണ്ണൂർ കാടാച്ചിറയിൽ ക്ഷേത്രോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞ് മരിച്ചതിൻ്റെ സി.സി.ടി.വി ദൃശ്യം പൊലിസിന് ലഭിച്ചു. തൊട്ടടുത്ത കടയിലെ ക്യാമറയിൽ നിന്നാണ് അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യം എടക്കാട് പൊലിസിന് ലഭിച്ചത്. കാടാച്ചിറ അരയാൽത്തറ സ്വദേശി ഒരുകര പള്ള വീട്ടിൽ വൈഷ്ണവ് സന്തോഷാണ് ചൊവ്വാഴ്ച്ച രാത്രി 12 മണിക്ക് നടന്ന അപകടത്തിൽ മരിച്ചത്.

ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രദ്യുതിനും പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച്ച അർധരാത്രിയോടെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങവെ കാടാച്ചിറ ഡോക്ടർ മുക്കിന് സമീപത്തുവെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈഷ്ണവ് മരണമടയുകയായിരുന്നു. സന്തോഷ് - ഷൈബ ദമ്പതികളുടെ ഏക മകനാണ് വൈഷ്ണവ്. സഹോദരി: വൈഡൂര്യ.

Tags