താലിമാലയും മോതിരവും മോഷണം പോയെന്ന പരാതിയിൽ പൊലിസ് കേസെടുത്തു
May 2, 2026, 10:05 IST
തലശേരി : വീട്ടിലെ അലമാരയിൽ സൂക്ഷിച്ച അഞ്ചേകാൽ പവൻ്റെ താലിമാലയും അര പവൻ്റെ മോതിരവും മോഷണം പോയതായ പരാതിയിൽ പോലീസ് കേസെടുത്തു. ഏരുവട്ടി കാപ്പുമ്മൽ സ്വദേശി അമൽ സുഗതൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
2025 ഡിസംബർ 9 നും 2026 മാർച്ച് 14 നുമിടയിലാണ് സംഭവം പരാതിക്കാരൻ്റെ അമ്മായിയുടെ വീട്ടിനകത്ത് അലമാരക്കുള്ളിൽ വാച്ചിൻ്റെ കവറിൽ സൂക്ഷിച്ചിരുന്ന താലിമാലയും മോതിരവുമാണ് കാണാതായത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
.jpg)

