പൊലീസിനെ ബോംബെറിഞ്ഞ കേസ്: വി.കെ നിഷാദിൻ്റെ പരോൾ 15 ദിവസത്തേക്ക് വീണ്ടും നീട്ടി
അച്ഛൻ്റെ ചികിത്സ ചൂണ്ടിക്കാട്ടിയാണ് പരോൾ
കണ്ണൂർ: പയ്യന്നൂർ നഗരസഭാ കൗൺസിലറായി വിജയിച്ച വി.കെ. നിഷാദിൻ്റെ പരോൾ വീണ്ടും നീട്ടി. 15 ദിവസത്തേക്കാണ് പരോൾ നീട്ടിയത്. അച്ഛൻ്റെ ചികിത്സ ചൂണ്ടിക്കാട്ടിയാണ് പരോൾ. സർക്കാർ നേരിട്ടാണ് പരോൾ നീട്ടി നൽകുകയായിരുന്നു പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ മാസം 25നാണ് നിഷാദിനെ 20 വർഷം തടവിന് ശിക്ഷിച്ചത്. 2025 നവംബറിലാണ് നിഷാദിനെ 20 വർഷത്തേക്ക് കോടതി ശിക്ഷിച്ചത്. പയ്യന്നൂർ നഗരസഭയിലെ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു കോടതിയുടെ ശിക്ഷാവിധി.
tRootC1469263">2012 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന്റെ ഭാഗമായാണ് പൊലീസിനെതിരെ ബോംബേറ് നടന്നത്. പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും അതിവേഗം രണ്ടു ബൈക്കുകളിലെത്തി. പൊലീസ് ഒച്ചവച്ചപ്പോൾ ഇവർക്കു നേരെ ബോംബെറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചുപോകുകയായിരുന്നു. നിഷാദ് 16 കേസുകളിൽ പ്രതിയാണ്.
.jpg)


