അഭിനവിന് നാടിൻ്റെ യാത്രാമൊഴി കണ്ണീരിൽ കുതിർന്ന് പൊയിലൂർ ഗ്രാമം

Poilur village, filled with tears, mourns Abhinav's journey
Poilur village, filled with tears, mourns Abhinav's journey

പാനൂർ : അഭിനവ് പവിത്രൻ്റെ ദാരുണ മരണത്തിൽ നടുങ്ങി പൊയിലൂർ ഗ്രാമം.കാണാതായ അഭിനവ് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. എന്നാൽ കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതോടെ നാടു മുഴുവൻ ശോകമൂകമായി. പുല്ലായിത്തോട്‌താഴെ വീട്ടിൽ അഭിനവ് പവിത്രനെ (23)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഇക്കഴിഞ്ഞ 17ന് രാവിലെ ഏഴുമണി മുതലാണ് അഭിനവിനെ കാണാതായത്.

tRootC1469263">

 കൊളവല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ ലൊക്കേഷൻ പൊയിലൂരിൽ തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പൊലീസും, നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തിവരവെയാണ് പൊയിലൂരിലെ തോട്ടിൽ വ്യാഴാഴ്ച്ചരാവിലെ മൃതദേഹം കണ്ടെത്തുന്നത്. 

പാനൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി തലശേരി ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് സംസ്കാര ചടങ്ങുകൾക്കായി വിട്ടുകൊടുത്തു. അഭിനവിന് യാത്രാമൊഴിയേകാൻവൻ ജനാവലി തന്നെ വീട്ടിലെത്തിയിരുന്നു.

Tags