കണ്ണൂരിലെ ജന്തർ മന്ദിറിന് ഐക്യദാർഡ്യവുമായി കവി കരിവെള്ളൂർ മുരളിയെത്തി

Poet Karivellur Murali arrived to express solidarity with the 'Jantar Mantar' in Kannur.

കണ്ണൂർ: ഉയരട്ടെ ജന്തർ മന്തർ സമരത്തെരുവിലെ പാട്ടും പറച്ചിലും മൂന്നാം ദിവസമായ നവംബർ മൂന്നിന് നാടകകൃത്തും കവിയുമായ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ഡിവൈ എഫ് ഐസ്ഥാപക ദിനത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ഷിബിൻ കാനായി സ്വാഗതം പറഞ്ഞു, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം സ്വാതി പ്രദീപൻ അദ്ധ്യക്ഷയായി. 

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പു കാ സ സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ, പ്രശസ്ത എഴുത്തുകാരൻ ടി പി വേണുഗോപാൽ, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ അഫ്സൽ, പ്രസിഡന്റ്‌ കെ അനുശ്രീ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസ്, പ്രസിഡന്റ്‌ ആദർശ് ടി പി, ബാലസംഘം ജില്ലാ സെക്രട്ടറി ദേവിക കെ കെ, അമൽ പ്രേം, സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗം അരക്കൻ ബാലൻ, പി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
 

Tags