പി എം ശ്രീ പദ്ധതി നടപ്പിലാക്കരുത് : എസ്ഡിപിഐ ധർമ്മടം മണ്ഡലം വാഹന ജാഥയ്ക്ക് തുടക്കമായി
ചാല : സംഘ്പരിവാറിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഉണ്ടാക്കിയ പിഎം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് എസ്‌ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായി ധർമ്മടം മണ്ഡലം കമ്മിറ്റിയുടെ ദ്വിദിന വാഹന ജാഥയ്ക്ക് തുടക്കമായി. വെളളിയാഴ്ച്ച രാവിലെ ചാല ടൗണിൽ സംസ്ഥാന സമിതിയംഗം എ സി ജലാലുദ്ധീൻ മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവിന് ഫ്ലാഗ് കൈമാറി വാഹന ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു.
പി എം ശ്രീ നടപ്പിലാക്കില്ലെന്ന് വാഗ്‌ദാനം ചെയ്ത് അധികാരത്തിലേറിയവർ ഇപ്പോൾ നിലപാട് മാറ്റി പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എ സി ജലാലുദീൻ പറഞ്ഞു. ജില്ലാ സെക്രട്ടറി പി ടി വി ഷംസീർ, മണ്ഡലം ഭാരവാഹികളായ ഹാരിഫ് തന്നട, അൻവർ മാസ്റ്റർ, ടി കെ സാഹിർ, നിയാസ് തറമ്മൽ പങ്കെടുത്തു.
തുടർന്ന് കടമ്പൂർ , ധർമ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ പ്രധാന കവലകളിൽ വാഹന ജാഥയ്ക്ക് സ്വീകരണം നൽകി. ശനിയാഴ്ച്ച രാവിലെ 9 ന് മൗവഞ്ചേരിയിൽ നിന്ന് ജാഥ ആരംഭിക്കും. ചെമ്പിലോട്, പെരളശ്ശേരി, പിണറായി, അഞ്ചരകണ്ടി, വേങ്ങാട് പഞ്ചായത്തിലെ പ്രാധന കേന്ദ്രങ്ങളിൽ വാഹന ജാഥ പര്യടനം നടത്തും. വൈകിട്ട് ആറിന് ചക്കരക്കല്ല് ടൗണിൽ സമാപന പരിപാടി നടക്കും.
.jpg)

