പ്ലൈവുഡ് വ്യവസായത്തെ സംരക്ഷിക്കണം :നോർത്ത് മലബാർ പ്ലൈവുഡ് ആൻഡ് ഡോർ മാനുഫക്ചേഴ്സ് അസോ. ഫോറസ്റ്റ് ഓഫിസ് മാർച്ച് നടത്തി


കണ്ണൂർ : പ്ലൈവുഡ് വ്യവസായത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്നോർത്ത് മലബാർ പ്ളൈവുഡ് ആൻഡ് ഡോർ മാനുഫക്ചേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കണ്ണോത്തുംചാൽഡിവിഷൻ ഫോറസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
നോർത്ത് മലബാർ പ്ളെ വുഡ് ആൻഡ് ഡോർ മാനുഫക്ചേഴ്സ് വ്യാവസായിക ഉൽപ്പാദനത്തിന് റോ മെറ്റീരിയലായ തടി മരം കിട്ടാതെ അടച്ചു പൂട്ടൽ ഭീഷണിയിലാണ്. ഒരു ലൈസെൻസുമെടുക്കാതെമരത്തടികൾ തോലു പൊളിച്ച് ഫയർ വുഡാക്കി ഇതര സംസ്ഥാനങ്ങളിലേക്ക് കണ്ണൂർ കാസർകോട് ജില്ലകളിലേക്ക് കടത്തുന്ന മാഫിയകളെ ഇല്ലാതാക്കണം.
:ജനപ്രതിനിധികളും വ്യവസായ വകുപ്പും വനം വകുപ്പും പൊലൂഷൻ കൺട്രോൾ ബോർഡും പഞ്ചായത്ത് അധികൃതരു മടക്കം ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്എം.ഡി. മായിൻ മുഹമ്മദ് സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ടി പി നാരായണൻ സംസ്ഥാന സെക്രട്ടറി ടി പി വാസുദേവൻ ട്രഷറർ ബി പി ഗഫൂർ എക്സിക്യൂട്ടീവ് അംഗം ടി വി മജീദ് എന്നിവർ പ്രസംഗിച്ചു.