പ്ലൈവുഡ് വ്യവസായികൾ ആഗസ്റ്റ് ആറിന് സൂചനാ പണിമുടക്ക് നടത്തും

Plywood industrialists will hold a token strike on August 6.

കണ്ണൂർ: നോർത്ത് മലബാർ പ്ലൈവുഡ് ആന്റ് ഡോർ മാനുഫാക്ടേർസ് അസോസിയഷന്റെ (എൻ എം പി എ ) നേതൃത്വത്തിൽആഗത്6ന്ഒരു ദിവസത്തെസൂചന പണിമുടക്ക് നടത്താനും പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ വെച്ച് ജനറൽ ബോഡി യോഗം ചേരാനുംതീരുമാനിച്ചതായിപ്രസിഡണ്ട് ഡോ. ടി പി നാരായണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഹരിയാന ഗവൺമെന്റ് യാതൊരു മാനദണ്ഡവും പാലിക്കാതെ യമുനാനഗർ മേഖലയിൽ യഥേഷ്ട‌ം പുതിയ ലൈസൻസ് അനുവദിച്ചതിൻ്റെ ഫലമായി, മരലഭ്യതക്കുറവു കാരണം ആയിരക്കണക്കിന് പ്ലൈവുഡ് വ്യവസായം അടച്ചുപൂട്ടിയിരിക്കയാണ്. ഇത്തരം പ്രതിസന്ധികൾ കേരളത്തിലും ആവർത്തിക്കാതിരിക്കാൻ വേണ്ടി  അസോസിയേഷൻ ഇടപെട്ടു പ്രവർത്തിച്ചു വരികയാണെന്നും,ഇക്കാര്യം പലതവണ ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും ഇല്ലാതിരുന്നതിനാൽഹൈക്കോടതിയെ സമീപിച്ച് താൽക്കാലികമായി പുതിയലൈസൻസ് അനുവദിക്കുന്നത് നിർത്തി വെക്കുവാൻ ഉത്തരവായിട്ടുമുണ്ടെന്നും പ്രസിഡണ്ട് പറഞ്ഞു.

ഇതിനാൽ പരമ്പരാഗത പ്ലൈവുഡ് വ്യവസായം നിലനിർത്തുവാൻ ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ നടത്തണമെന്നും പത്രസമ്മേളനത്തിൽആവശ്യപ്പെട്ടു. സെക്രട്ടറി ബി പി അബ്ദുൾ ഗഫൂർ ,ട്രഷറർസൈനുദ്ദീൻ പി , മജീദ് ഹാജി,എ പി എം ആലപ്പി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Tags