കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് ലൈസൻസില്ലാതെ ടൺ കണക്കിന് മരം മുറിച്ചു കടത്തുന്നു ; ആരോപണവുമായി പ്ലൈവുഡ് ഫാക്ടറി ഉടമകൾ


കണ്ണൂർ : ലൈസൻസ് ഒന്നുമില്ലാതെ കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്നും അനധികൃതമായി കർണാടക, തമിഴ്നാട് ഭാഗങ്ങളിലേക്ക് മരങ്ങൾ മുറിച്ചു മാറ്റി കടത്തുന്നതായി പ്ളൈവുഡ് ഫാക്ടറി ഉടമകൾ ആരോപിച്ചു.
ഹാർഡ് വുഡ്, കട്ടൻസ് ലൈസൻസ് ഇല്ലാതെ തടികൾ തോലു പൊളിച്ചു കടത്തുന്ന മാഫിയ സജീവമാകുമ്പോൾ തദ്ദേശിയരായ പ്ലൈവുഡ് ഫാക്ടറി ഉടമകൾ പ്രതിസന്ധിയിലാണ്. ദിവസം 1000 ടണ്ണോളം തടികളാണ് ഇതരസംസ്ഥാന മാഫിയാ സംഘം കടത്തുന്നതെന്ന് നോർത്ത് മലബാർ പ്ലൈവുഡ് ആൻഡ് ഡോർ സ് മാനുഫാക്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്നും ഹാർഡ് ഫുഡ്, കട്ടൺസ് ലൈസൻസില്ലാതെ തോല് പൊളിച്ചു വിറകാക്കിയാണ് മരം കടത്തുന്നത്.
പൊലൂഷൻ കൺട്രോൾ ബോർഡ് ലൈസൻസ് പോലും ഇവർക്കില്ല. മൂപ്പെത്താത്ത മരങ്ങൾ അനധികൃതമായി മാഫിയാ സംഘം കടത്തുമ്പോൾ
വനനശീകരണം വളരെ വേഗമാണ് നടക്കുന്നത് രണ്ടു മാസത്തോളമായി ഈ മാഫിയാ സംഘം പ്രവർത്തനം തുടങ്ങിയിട്ട്.

കാസർകോട്, മൈലാട്ടി, കുമ്പള, നീലേശ്വരം,തളിപ്പറമ്പ്, പൂനം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് അനധികൃതമായി മരം മുറിച്ചു കടക്കുന്നത്.
ഫോറസ്റ്റ് ഉൾപ്പെടെയുള്ള വിഭാഗങ്ങളെ കാര്യം അറിയിച്ചെങ്കിലും വേണ്ട നടപടി ഉണ്ടാവുന്നില്ല. ഇതുകാരണം വൻതോതിലുള്ള വനനശീകരണമാണ് കേരളം അഭിമുഖീകരിക്കുന്നത്. ഇത് തടയാനുള്ള നിയമങ്ങൾ നിലവിലുണ്ടെങ്കിലും അതൊന്നും കാര്യക്ഷമമല്ല. ഈ കാര്യത്തിൽ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു .
ഈ സാഹചര്യം തുടർന്നാൽ നമ്മുടെ നാട്ടിലെ പ്ലൈവുഡ് ഡോർ ഫാക്ടറി, പിലിംഗ് യൂണിറ്റുകൾ സ്തംഭിക്കും. അസംസ്കൃതവസ്തുക്കൾ കിട്ടാതെ ഫാക്ടറികൾ അടച്ചിടേണ്ടി വരും. ജനപ്രതിനിധികളും വ്യവസായ വകുപ്പും വനം വകുപ്പും പൊലൂഷൻ കൺട്രോൾ ബോർഡും പഞ്ചായത്ത് അധികൃതരു മടക്കം പ്രശ്നത്തിന് പരിഹാരം കാണണം. ഈ ആവശ്യങ്ങളുന്നയിച്ചു ഫെബ്രുവരി 17 ന് രാവിലെ10.30 ന് കണ്ണൂർ കണ്ണോത്തും ചാലിലെ ഫോറസ്റ്റ് ഓഫീസിലേക്ക് ഫാക്ടറി പ്രവർത്തനങ്ങൾ നിർത്തിവെച്ച് എല്ലാ പ്ലൈവുഡ് ഡോർ വ്യവസായികളും
മാർച്ചും ധർണയും നടത്തും.
വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്എം.ഡി. മായിൻ മുഹമ്മദ് സമരം ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് ടി പി നാരായണൻ സംസ്ഥാന സെക്രട്ടറി ടി പി വാസുദേവൻ ട്രഷറർ ബി പി ഗഫൂർ എക്സിക്യൂട്ടീവ് അംഗം ടി വി മജീദ് എന്നിവർ പങ്കെടുത്തു.