അശാസ്ത്രീയ മാലിന്യ സംസ്കരണം ; കണ്ണൂർ പാപ്പിനിശേരിയിലെ പ്ളൈവുഡ് സ്ഥാപനത്തിന് കാൽ ലക്ഷം രൂപ പിഴയിട്ടു

Unscientific waste management; Plywood company in Pappinissery, Kannur fined Rs. 250,000
Unscientific waste management; Plywood company in Pappinissery, Kannur fined Rs. 250,000

കണ്ണൂർ : കണ്ണൂർ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ തുരുത്തിയിൽ പ്രവർത്തിച്ചു വരുന്ന ഫിനിക്സ് പ്ലൈവുഡ്സ്, സ്പീഡ് പ്ലൈവുഡ് ഇൻഡസ്ട്രീസ് എന്നീ സ്ഥാപനങ്ങൾക്ക് അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 25000 രൂപ പിഴ ചുമത്തി. സ്‌ക്വാഡ് ഫിനിക്സ് പ്ലൈവുഡ്സിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ കെട്ടിട നിർമ്മാണത്തിന് ശേഷമുള്ള പ്ലാസ്റ്റിക്കുകൾ സിമന്റ്‌ ചാക്കുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പല ഇടങ്ങളിലായി തള്ളിയിരിക്കുന്നതായി കണ്ടെത്തി.

tRootC1469263">

തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേഴ്‌സ് പരിസരത്ത് മലിനജലം തുറസായി ഒഴുക്കി വിടുന്നതായും കണ്ടെത്തി. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാതെ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. സ്ഥാപനത്തിന് 15000 രൂപ പിഴ ചുമത്തി. 

സ്‌ക്വാഡ് സ്പീഡ് വുഡ് ഇൻഡസ്ട്രീസിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ ജീവനക്കാർക്ക് ഉള്ള അടുക്കളയിൽ നിന്നുള്ള മലിനജലം മുഴുവനും ഭിത്തിക്ക് തുളയിട്ട് തുറസായി പുറത്തേക്ക് ഒഴുക്കി വിടുന്നതായും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. രണ്ട് സ്ഥാപനങ്ങൾക്കും ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശവും നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു.

Tags