കണ്ണൂർ ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഫ്രാറ്റേണിറ്റി മൂവ്മെൻ്റ് കലക്ടറേറ്റ് ഉപരോധം 21ന്

Plus One seat crisis in Kannur district Fraternity Movement blockades Collectorate on 21st
Plus One seat crisis in Kannur district Fraternity Movement blockades Collectorate on 21st

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഹയർ സെക്കൻഡറി പ്രവേശനത്തിലുള്ള സീറ്റ് പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻസർക്കാർ തയ്യാറാണമെന്ന് ഫ്രാറ്റേണിറ്റി കണ്ണൂർ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

പത്താം ക്ളാസിന് ശേഷമുള്ള ഉപരിപഠനത്തിനായുള്ള സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ കണ്ണിൽ പൊടിയിടുന്ന നടപടികളല്ല വേണ്ടത്. സീറ്റ് പ്രതിസന്ധിയുണ്ടാകുമ്പോൾ ക്ളാസ് മുറികളിൽ കുട്ടികളെ കുത്തി നിറച്ച് പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനാൽ സർക്കാർ തന്നെ മാനദണ്ഡമാക്കിയ 50:1 എന്ന വിദ്യാർത്ഥി - അദ്ധ്യാപക അനുപാതത്തെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. 

tRootC1469263">

പ്ളസ് വൺ ക്ളാസുകളിലെ കുട്ടികളുടെ എണ്ണം അറുപത്തിയഞ്ചായി വർദ്ധിപ്പിക്കുമ്പോൾ ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഗുണമേൻമയെ പ്രതികൂലമായി ബാധിക്കുകയാണ്. തെക്കൻ ജില്ലകളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ളസ് വൺ സീറ്റുകൾ ലഭിച്ചിട്ടും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ കണ്ണൂർ ജില്ലയിൽ മുഴുവൻ എപ്ളസ് ലഭിച്ചു പത്താം തരം വിജയിച്ചിട്ടും സീറ്റു ലഭിക്കാത്ത കുട്ടികളുണ്ട്. പ്രതിഷേധങ്ങളെ അടക്കിയിരുത്താനാണ് 30 ശതമാനം അനുപാതിക വർദ്ധനവ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 

പ്ളസ് വൺ വി.എച്ച് എസ് ഇ , ഐ.ടി.ഐ പോളിടെക്നിക്ക് തുടങ്ങി മുഴുവൻ ഉപരിപഠന സാധ്യതകൾ പരിഗണിച്ചാലും  ജില്ലയിൽ അയ്യായിരത്തോളം വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ പുറത്തു നിൽകേണ്ടി വരും. 

ഹയർ സെക്കൻഡറി സീറ്റിലെ മലബാറിനോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് ഈ മാസം 21ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ ഉപരോധ സമരം നടത്തും വാർത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ സഹൽ അഷ്റഫ്, ഫഹീം ഇബ്രാഹിം, സൽമാൻ ഫാരിസ് ,സിജാസ് അഷ്റഫ്, നബ്ഹാൻതാജ് എന്നിവർ പങ്കെടുത്തു.

Tags