പി.കെ.പി ഉസ്‌താദ് അഞ്ചാം ഉറൂസ് മുബാറക് ഓഗസ്റ്റ് 14 ന് പാപ്പിനിശേരിയിൽ ആരംഭിക്കും
കണ്ണൂർ : സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട്, സമസ്ത കേരള ജംഇയത്തുൽ ഉലമ വൈസ് പ്രസിഡണ്ട്, ജാമിഅ അസ്‌അദിയ്യ ഇസ്ലാമിയ്യ പ്രിൻസിപ്പൽ തുടങ്ങി ഒട്ടനവധി പദവികൾ വഹിച്ച് നിരവധി പണ്ഡിതൻമാരെ വാർത്തെടുത്ത ഉസ്‌താദുൽ ശൈഖുനാ പി.കെ.പി ഉസ്‌താദിൻ്റെ അഞ്ചാം ഉറൂസ് മുബാറക് ആഗസ്റ്റ് 15 16 (വെള്ളി ശനി ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാപ്പിനിശ്ശേരി ഹിദായത്ത് കേന്ദ്ര മദ്രസ ക്യാമ്പസിൽ വിവിധ പരിപാടികളോടെ പരിപാടി നടത്തും.
14 ന് വൈകുന്നേരം 5:30 ന് അസ്അദിയ്യ ക്യാമ്പസിൽ നിന്നും മഖാം പരിസരത്തേക്ക് വിളംബ ജാഥ നടക്കും. തുടർന്ന് നടക്കുന്ന മഖാം സിയാറത്തിന് എസ് കെ എസ് ബി വി കണ്ണൂർ ജില്ലാ ചെയർമാൻ പാണക്ക സയ്യിദ് ജൗഹറലി ശിഹാബ് തങ്ങൾ നേതൃതം നൽകും.അസ്‌അദിയ്യ ജനറൽ സെക്രട്ടറി എസ് കെ ഹം ഹാജി കൊടിയേറ്റം നിർവഹിക്കും ശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്‌ത പ്രവാസി സെ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സയ്യിദ് അൽ മശ്ഹൂർ അസ്‌ലം തങ്ങളുടെ അധ്യക്ഷതയിൽ പാണക്കാട് സൗ മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പാപ്പിനിശ്ശേരി മഹല്ല് ഖത്തീബ് യു ഹൈദ്രോ ബാഖവി പ്രാരംഭപ്രാർത്ഥന നിർവഹിക്കും. എസ് എം എഫ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് അബ്‌ദു റഹ്‌മ കല്ലായി,അസ്അദിയ്യ വൈസ് പ്രിൻസിപ്പൽ യൂസുഫ് ബാഖവി മൊറയൂർ എന്നിവർ അനുസ്‌മരണ പ്രഭാഷണവും സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണവും നിർവഹിക്കും. മൗലിദ് സദസ്സിന് സം ഹാഫിള് അബ്ദുൽ ഖാദർ ഫൈസി പട്ടാമ്പി നേതൃത്വം നൽകും. സമസ്‌ത കണ്ണൂർ ജില്ലാ സെക്രട്ടറി മയ യൂർ അബ്‌ദുറഹ്മാൻ ഫൈസി അനുഗ്രഹഭാഷണവും, എസ് വൈ എസ്കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സയ്യിദ് മന സഫ്വാൻ തങ്ങൾ ഏഴിമല സമാപന പ്രാർത്ഥനയും നിർവഹിക്കും.കണ്ണൂർ ഡെപ്യൂട്ടി മേയർ കെ താഹിർ മുഖ്യാതിഥിയാകും. സ്വാഗത സംഘം വർക്കിങ് കൺവീനർ സി പി റഷീദ് ആമുഖഭാഷം നിർവഹിക്കും.
15 ന് 7 മണിക്ക് നടക്കുന്ന മഖാം സിയാറത്തിന് സയ്യിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ ആയിട നേതൃത്വം നൽകും. ശേഷം സ്വലാത്ത് വാർഷികം സമസ്‌ത കേന്ദ്ര മുശാവറ അംഗം കെ മുഹമ്മദ് ശര് ബാഖവി വേശാലയുടെ അധ്യക്ഷതയിൽ കോഴിക്കോട് മുഖ്യ ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. അസ്അദിയ്യ മുദരിസ് ടി പി യൂസുഫ് ബാഖവി കണ്ണപുരം പ്രാ പ്രാർത്ഥന നിർവഹിക്കും ഹാഫിള് അഹ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യ പ്രഭാഷണം നടത്തും. ഇയ്യത്തുൽ മുദരിസീൻ ജില്ലാ പ്രസിഡൻ്റ് കെ കെ മുഹമ്മദ് ദാരിമി അരിയിൽ, ലജ്നതു റഷാദിയ്യ ജനു സെക്രട്ടറി മുഹമ്മദ് അഷറഫ് അൽ ഖാസിമി എന്നിവർ അനുസ്‌മരണ പ്രഭാഷണവും സമസ്ത ക ജില്ല സെക്രട്ടറി ചുഴലി മുഹിയുദ്ദീൻ ബാഖവി അനുഗ്രഹ പ്രഭാഷണവും എസ് കെ ജെ എം കണ്ണൂർ ജില്ലാ പ്രസ സയ്യിദ് മുഹമ്മദ് ഹുസ്സൈൻ അൽ അസ്‌ഹരി തങ്ങൾ കാങ്കോൽ സമാപന പ്രാർത്ഥനയും നടത്തും -കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സിദ്ധീഖ് ഫൈസി വെണ്മണൽ ആമുഖഭാഷണം നിർവഹിക്കും.
16 ന്ഞായറാഴ്ച രാവിലെ 9 മണിക്ക് മഖാം സിയാറത്തിന് സയ്യിദ് ഷൂഹൈബ് തങ്ങൾ നേത്യത്വം ന തുടർന്ന് നടക്കുന്ന സമാപന സമ്മേളനം സമസ്‌ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജ മുത്ത്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജാമിഅ അസ്‌അദിയ്യ പ്രസിഡൻ്റ് ശൈഖുനാ പി പി ഉമർ യാർ അധ്യക്ഷതവഹിക്കും. സമസ്‌ത ജില്ലാ മുശാവറ അംഗം കെ അബൂബക്കർ ബാഖവി കമ്പിൽ -പ്രാർത്ഥന നിർവഹിക്കും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ സമാപന ദുആ മജ്‌ല നേതൃത്വം നൽകും. സമസ്‌ത കേന്ദ്ര മുശാവറ അംഗം എ വി അബ്ദുറഹ്മാൻ മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണവും കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി ഉദ്ബോധനവും എസ് കെ എം എം എ കണ്ണൂർ ജില്ലാ പ്രസിഡന്റ്റ് സയ്യിദ് കെ പി പി തങ്ങൾ അനുഗ്രഹഭാഷണവും, അസ്‌അദിയ സെക്രട്ടറി എ കെ അബ്‌ദുൽ ബാഖി ആമു ഖഭാഷണവും നിർവഹിക്കും.
പ്രബോധനമേഖലയിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് അജ്‌മാൻ - കണ്ണൂർ ജില്ലാ എസ്കെഎസ്എസ്എഫ് എല്ലാവർഷവും നൽകിവരുന്ന പി കെ പി ഉസ്താദ് സ്മാരക അവാർഡ് സമസ്ത കേന്ദ്ര മുശാവറംഗം കെ മുഹമ്മദ് ശരീഫ് ബാഖവിക്ക് സമസ്‌ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമാപനവേദിയിൽ നിന്ന് കൈമാറും.
ബ്ലാത്തൂർ അബൂബക്കർ ഹാജി, മൊയ്‌തീൻ ഹാജി കമ്പിൽ,ബി പി അബ്ദുൽ ഗഫൂർ ഹാജി, അബ്ദു പാപ്പിനിശ്ശേരി, അസ്അദിയ്യ ദുബായ് കമ്മിറ്റി പ്രസിഡൻ്റ് റഈസ് തലശ്ശേരി,അസ്‌അദിയ്യ ദുബായ് കമ്മിറ്റി ട്രഷറർ മജീദ് ഹാജി കുറ്റിക്കോൽ അബുദാബി എസ് എം ജെ സെക്രട്ടറി ഒ പി അബ്ദുറഹ്മാൻ മൗലവി കെ ഹ സനാർ ഹാജി ചെറുകുന്ന്, മണിയമ്പള്ളി അബൂട്ടി ഹാജി എന്നിവർ ഉപഹാരവിതരണങ്ങൾ നടത്തും .വിവിധ ദിവസങ്ങളിലായി പാണക്കാട് സയ്യിദ് നൗഫലലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് മുഖ്‌താ റലി ശിഹാബ് തങ്ങൾ, സയ്യിദ് അലി ഹാശിം നദ്‌വി ടി കെ ഉമർ മുസ്‌ലിയാർ പെരിങ്ങത്തൂർ, കെ മോയിൻ കുട്ടി മാസ്റ്റർ, മലയമ്മ അബൂബക്കർ ബാഖവി, സയ്യിദ് മുല്ലക്കോയ തങ്ങൾ വളപട്ടണം, ഇബ്രാഹിം ബാഖവി പൊന്ന്യം, ബ്ലാത്തൂർ അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ,
അഡ്വ: അബ്‌ദുൽ കരീം ചേലേരി,കെ ടി സഹദുള്ള, മഹ്മൂദ് അള്ളാംകുളം, അഡ്വ പി വി സൈനുദ്ധീൻ, ഹനീഫ എഴാം മൈൽ,അഷ്റഫ് ഹാജി പാലത്തായി, സിറാജുദ്ധീൻ ദാരിമി കക്കാട്, അബ്‌ദുൽ അസീസ് മാസ്റ്റർ ഇരിക്കൂർ, അഷ്റഫ് ബംഗാളി മുഹല്ല. മൊയ്തു നിസാമി, അബ്‌ദുൽ ഫത്താഹ് ദാരിമി, ജുനൈദ് സഅദി, മുഹമ്മദ് ഇബ്നു ആദം, അസ്‌ലം അസ്ഹരി പൊയ്ത്‌തും കടവ്, ഇസ്സുദ്ധീൻ പൊതുവാച്ചേരി,കെ എൻ മുസ്‌തഫ മൊയ്‌തു ഹാജി കടന്നപ്പള്ളി, ഉസ്മാൻ ഹാജി വേങ്ങാട്, കീർത്തി അബ്‌ദുള്ള ഹാജി, ബഷീർ അസ്‌അദി നമ്പ്രം, റസാഖ് പാനൂർ, കെ പി അബ്ദുൽ റഷീദ്, ഒ പി മൂസാൻ ഹാജി, റഫീഖ് ഫൈസി ഇർഫാനി, സി ടി അബ്ദുൽഖാദർ ജമാൽ കമ്പിൽ, റഷീദ് ഫൈസി പൊറോറ, റിയാസ് ശാദുലിപള്ളി, അശ്റഫ് ഇരിവേരി, ഷൗക്കത്തലി അസ്‌അദി ശ്രീകണ്‌ഠപുരം തുടങ്ങിയവർ സംബന്ധിക്കും.വാർത്താ സമ്മേളനത്തിൽ അസ്‌അദിയ്യ രക്ഷാധികാരി സയ്യിദ് അസ്‌ലം തങ്ങൾ അൽ മശ്ഹൂർ, സ്വാഗത സംഘം ജനറൽ കൺവീനർ കെ മുഹമ്മദ് ശരീഫ് ബാഖവി, അസ്‌അദിയ്യ സെക്രട്ടറി എ കെ അബ്‌ദുൽ ബാഖി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സിദ്ദീഖ് ഫൈസി വെണ്മണൽ, സ്വാഗത സംഘം വർക്കിംഗ് കൺവീനർ സി പി റഷീദ്, എന്നിവർ പങ്കെടുത്തു.
.jpg)

