പി.കെ ശ്രീധരന്റെ രണ്ട് പുസ്തക പ്രകാശനം ഗോവൻ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള നിർവഹിക്കും

പി.കെ ശ്രീധരന്റെ രണ്ട് പുസ്തക പ്രകാശനം ഗോവൻ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള നിർവഹിക്കും
കണ്ണൂർ: സാഹിത്യ അക്കാദമി ജേതാവ് പി കെ ശ്രീധരന്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നവംബർ 19 ന് വൈകിട്ട് മൂന്നു മണിക്ക് കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമെഴ്സ് ഹാളിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള നിർവഹിക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജീവിതങ്ങൾ ദർശനങ്ങൾ എന്ന ഗ്രന്ഥത്തിന് കേരള ഗവൺമെന്റ് ഗ്രാൻഡും വൈദിക സാഹിത്യ വിഭാഗത്തിൽ അദ്വൈത ശിഖരങ്ങൾ തേടി എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും പന്ത്രണ്ടാമത് സർവ മംഗള അവാർഡും നേടിയിട്ടുണ്ട്.
എഴുത്തിന്റെ അൻപത്തിയെട്ടാം വാർഷികത്തിന്റെ ഭാഗമായാണ് ജീവിത ദർശനങ്ങൾ, അദ്വൈത ശിഖിരങ്ങൾ എന്ന പുസ്തകങ്ങൾ പുന: പ്രകാശനം ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ പി.ആർ നാഥൻ മുഖ്യപ്രഭാഷണം നടത്തും. എൻ.ഇ.സുധീർ ഗ്രന്ഥപരിചയം നടത്തും. വാർത്താ സമ്മേളനത്തിൽ ഗ്രന്ഥകർത്താവ് പി.കെ.ശ്രീധരൻ , സി.എച്ച് വത്സലൻ , മോഹനൻ പൊന്നമ്പേത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.