തളിപ്പറമ്പിൽ ആവേശം വിതറി പി.കെ ശ്യാമള ടീച്ചർ : എൽഡിഎഫ് റോഡ് ഷോ ശക്തി പ്രകടനമായി മാറി
കണ്ണൂർ : ചുവപ്പൻ കോട്ടയായ തളിപ്പറമ്പിൽ ആവേശം വിതറി എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ശ്യാമള ടീച്ചർ. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതിന് ശേഷം തളിപ്പറമ്പിൽ എൽ.ഡി.എഫ് പ്രവർത്തകർ വൻ റോഡ് ഷോ നടത്തി. തളിപറമ്പിന് ടീച്ചറെന്ന് എഴുതിയ കൂറ്റൻ ഫ്ളക്സിന് പിന്നാലെയാണ് പ്ളക്കാർഡും വാദ്യമേളങ്ങളുമായി പ്രവർത്തകരും നേതാക്കളും അണിനിരന്നത്.
tRootC1469263">സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. വിജയരാജൻ, തളിപറമ്പ് എരിയാ സെക്രട്ടറി കെ. സന്തോഷ്, പ്രൊഫ.കുഞ്ഞിരാമാൻ തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി. തളിപറമ്പ് മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പി.കെ. ശ്യാമള ടീച്ചർ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ തനിക്ക് സ്ത്രീകൾ ഉൾപ്പെടെയുള്ള മുഴുവൻ വോട്ടർമാരും വോട്ടുചെയ്യുമെന്നും നാളെ മുതൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമെന്നും പി.കെ. ശ്യാമള ടീച്ചർ പറഞ്ഞു.

സ്ഥാനാർത്ഥി നിർണയം അതിവേഗത്തിലായതോടെ പ്രചാരണ രംഗത്ത് വ്യക്തമായ മുൻകൈ നേടിയിരിക്കുകയാണ് എൽ.ഡി.എഫ്. സി.പി.എം കോട്ടയായ ആന്തൂർ നഗരസഭ ഉൾപ്പെടുന്നതാണ് തളിപറമ്പ് മണ്ഡലം' നേരത്തെ ആന്തൂർ നഗരസഭാ ചെയർപേഴ്സനായിരുന്നു പി.കെ ശ്യാമള ടീച്ചർ. ഇപ്പോൾ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് കൂടിയാണ്.
.jpg)


