കർഷകസമരപോരാട്ടങ്ങളുടെ ഹൃദയഭൂമിയിൽ ജനാവലിയെ ത്രസിപ്പിച്ച്‌ പികെ ശ്യാമള ടീച്ചറുടെ റോഡ്‌ ഷോ

PK Shyamala Teacher road show thrills crowds in the heartland of farmers struggles
എല്ലാവർക്കുനേരെയും കൈവീശിയും അഭിവാദ്യംചെയ്‌തും ശ്യാമളടീച്ചർ റോഡ്‌ ഷോയിലൂടെ ജനങ്ങളോട്‌ വോട്ടഭ്യർഥിച്ചു. റോഡ്‌ഷോയിൽ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജൻ, തളിപ്പറന്പ്‌ ഏരിയാസെക്രട്ടറി കെ സന്തോഷ്‌

തളിപ്പറമ്പ കർഷകസമരപോരാട്ടങ്ങളുടെ ഹൃദയഭൂമിയിൽ ജനാവലിയെ ത്രസിപ്പിച്ച്‌ പികെ ശ്യാമള ടീച്ചറുടെ റോഡ്‌ ഷോ. തളിപ്പറന്പ്‌ നിയമസഭാ മണ്ഡലത്തിലെ  എൽഡിഎഫ്‌ സ്ഥാനാർഥി പി കെ ശ്യാമള  ടീച്ചർ തിങ്കളാഴ്‌ച വൈകിട്ട്‌ തളിപ്പറന്പ്‌ ട‍ൗണിൽ റോഡ്‌ ഷോയിൽ വർണബലൂണുകളും സ്ഥാനാർഥിയുടെ കട്ട‍ൗട്ടുകളും ചെങ്കൊടികളും ചിത്രങ്ങളുമേന്തിയ ആബാലവൃദ്ധം അകന്പടിയായി. 

tRootC1469263">

PK-Shyamala-Teacher-road-show-thrills-crowds-in-the-heartland-of-farmers-struggles.jpg

പൂക്കോത്ത്‌ നടയിൽനിന്നാരംഭിച്ച റോഡ്‌ ഷോ നഗരം ചുറ്റി പ്ലാസ ജംങ്‌ഷനിൽനിന്ന്‌ തിരികെ ബസ്‌സ്‌റ്റാൻഡിനുമുന്നിലൂടെ കടന്ന്‌ ന്യൂസ്‌ കോർണർ ജംങ്‌ഷനിൽ സമാപിച്ചു. 
തളിപ്പറന്പിന്‌ ടീച്ചറല്ലാതെ മറ്റാര്‌ എന്ന ബാനറുമായിട്ടായിരുന്നു റോഡ്‌ഷോ. 

PK-Shyamala-Teacher-road-show-thrills-crowds-in-the-heartland-of-farmers-struggles.jpg

എല്ലാവർക്കുനേരെയും കൈവീശിയും അഭിവാദ്യംചെയ്‌തും ശ്യാമളടീച്ചർ റോഡ്‌ ഷോയിലൂടെ ജനങ്ങളോട്‌ വോട്ടഭ്യർഥിച്ചു. റോഡ്‌ഷോയിൽ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജൻ, തളിപ്പറന്പ്‌ ഏരിയാസെക്രട്ടറി കെ സന്തോഷ്‌, മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ, ജില്ലാകമ്മിറ്റിയംഗങ്ങളായ കെ സി ഹരികൃഷ്‌ണൻ, സി എം കൃഷ്‌ണൻ, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം ഗോപിനാഥ്‌ എന്നിവരുൾപ്പെടെ അണിനിരന്നു. 

PK-Shyamala-Teacher-road-show-thrills-crowds-in-the-heartland-of-farmers-struggles.jpg

തളിപ്പറന്പിലെ എൽഡിഎഫ്‌ സ്ഥാനാർഥി പി കെ ശ്യാമളടീച്ചർ തിങ്കളാഴ്‌ച പകൽ മൊറാഴ വീവേഴ്‌സിലെത്തി തൊഴിലാളികളെ കണ്ട്‌ സനേഹവും സ‍ൗഹൃദവും പങ്കിട്ടു. ഓരോരുത്തരെയായി പേരെടുത്ത്‌ വിളിക്കുന്ന അടുപ്പമുള്ള ടീച്ചർ വോട്ടഭ്യർഥിച്ച്‌ പിരിഞ്ഞു. 

തുടർന്ന്‌ മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലും അപ്പാരൽ പാർക്ക്‌, കുടുംബശ്രീ ഹോട്ടലുകൾ, കഫേകൾ, പഴയകാ ല പ്രവർത്തകരുടെ വീടുകൾ എന്നിവടങ്ങളിലും സന്ദർശനം നടത്തി. തുടർന്ന്‌ റോഡ്‌ ഷോയ്‌ക്കുശേഷം തളിപ്പറന്പ്‌ പ്രസ്‌ഫോറം ഒരുക്കിയ ഇഫ്‌താർ സംഗമത്തിലും പങ്കെടുത്തു.

PK-Shyamala-Teacher-road-show-thrills-crowds-in-the-heartland-of-farmers-struggles.jpg