അനന്തു കൃഷ്ണൻ നടത്തിയ തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് പി.കെ ബൈജു
കണ്ണുരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം 'താൻ സെക്രട്ടറിയായ കണ്ണൂർ തെക്കി ബസാറിലെ എ.പി.ജെ അബ്ദുൾ കലാം ലൈബ്രറിയുടെ നേത്യത്വത്തിൽ സൈക്കിൾ,
കണ്ണൂർ :നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററായ സി.എസ്.ആർ ഫണ്ടു നൽകാനെന്ന വ്യാജനെ കോടികൾ തട്ടിയ അനന്തു കൃഷ്ണനുമായി യാതൊരു ബന്ധവുമില്ലെന്ന് മുൻ ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹി പി.കെ ബൈജു.
കണ്ണുരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം 'താൻ സെക്രട്ടറിയായ കണ്ണൂർ തെക്കി ബസാറിലെ എ.പി.ജെ അബ്ദുൾ കലാം ലൈബ്രറിയുടെ നേത്യത്വത്തിൽ സൈക്കിൾ, ഇലക്ട്രികൽ സ്കൂട്ടർ 'ലാപ്ടോപ്പ്, തയ്യൽ മെഷീൻ തുടങ്ങിയവ സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി വാങ്ങി അപേക്ഷകർക്ക് നൽകിയിട്ടുണ്ട്.
tRootC1469263">എന്നാൽ ഇതിൽ ഭൂരിഭാഗം പേർക്കും ഇതു നൽകിയത് ആമസോൺ പോലുള്ള കമ്പിനികളിൽ നിന്നും മൊത്തമായി വാങ്ങുമ്പോൾ ലഭിക്കുന്ന ആനുകൂല്യം ഉപയോഗിച്ചാണിത്. അപേക്ഷിച്ച വളരെ ചുരുക്കം ആളുകൾക്കാണ് ഇനി സാധനങ്ങൾ ലഭിക്കാനുളളത്. അവർക്ക് രണ്ടു മാസത്തിനുള്ളിൽ പണമോ സാധനങ്ങളോ നൽകുമെന്ന് പി.കെ ബൈജു പറഞ്ഞു.
കണ്ണൂർ ഡി.സി.സി അദ്ധ്യക്ഷൻമാർട്ടിൻ ജോർജ് തനിക്കെതിരെ ഉന്നയിക്കുന്ന കാര്യങ്ങൾ വസ്തുതകൾ മനസിലാക്കാതെയാണ് ' രാഷ്ട്രീയ നേതാക്കൾ കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കാൻ തയ്യാറാകണം. താൻ പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൾ കലാം ലൈബ്രറി നടത്തുന്ന സാമൂഹിക പ്രതിബദ്ധതാ പരിപാടികളിൽ എല്ലാവരും സഹകരിക്കാറുണ്ട്.
മേയറും കോൺഗ്രസ് നേതാക്കളും ക്ഷണിച്ചാൽ വരാറുണ്ട്. സി.പി.എം അംഗമായതിനാൽ വിവാദങ്ങളെ കുറിച്ചു പാർട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വിശദീകരണം തേടിയിരുന്നുവെന്നും നടത്തിയ ഇടപാടുകളെ കുറിച്ചു കൃത്യമായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും പി.കെ ബൈജു പറഞ്ഞു. സാമുഹിക പ്രതിബദ്ധതാ പരിപാടികൾ പാർട്ടി പ്രവർത്തനം തന്നെയാണ് 'പാർട്ടിയെന്തു തീരുമാനമെടുത്താലും അനുസരിക്കുമെന്നും പി കെ ബൈജു വ്യക്തമാക്കി.
.jpg)


