പി ജയരാജൻ രചിച്ച സനാതനികളുടെ ഹിന്ദുത്വ വഴികൾ പുസ്‌തക പ്രകാശനം കണ്ണൂരിൽ പിണറായി നിർവ്വഹിച്ചു

Pinarayi Vijayan released the book "The Paths of Sanatani Hindutva" written by P. Jayarajan in Kannur.


കണ്ണൂർ: ചിന്ത പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച സനാതനികളുടെ ഹിന്ദുത്വ വഴികൾ പുസ്‌തക പ്രകാശനം കണ്ണൂർ എ കെ ജി ഹാളിൽ മുൻ മുഖ്യമന്ത്രിയും സി.പി എം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ ശിവഗിരി ധർമ്മസംഘം ട്രസ്റ്റി ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ക്ക് നൽകി പ്രകാശനം ചെയ്തു.

കേരളത്തിൽ പിടിമുറുക്കാനുള്ള സംഘപരിവാർ നീക്കത്തിൻ്റെ ശ്രമങ്ങളെ തുറന്നുകാട്ടുന്നതാണ് പി .ജയരാജൻ രചിച്ച പുസ്തകമെന്ന് പിണറായി പറഞ്ഞു. ഇതിനെതിരെയുള്ള പോരാട്ടങ്ങൾക്ക് ഊർജ്ജം നൽകും. കേരളം പിടിച്ചെടുക്കാനുള്ള ഗ്രാൻഡ് ഡിസൈനാണ് സംഘ് പരിവാർ നടത്തുന്നത് 50 വർഷമായി അവർ നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ് ശിവഗിരിയിൽ നടത്തിയ അക്രമങ്ങൾക്ക് പിന്നിൽ ഇത്തരം ഗ്രാൻഡ് ഡിസൈനുണ്ടെന്ന് കേരളകൗമുദി പത്രാധിപർ എം എസ മണി വിശേഷിപിച്ചിട്ടുണ്ട് സംഘപരിവാറിനെതിരെ സ്വന്തം ജീവിതം കൊണ്ടു പ്രതിരോധിച്ചയാളാണ് പി. ജയരാജൻ. 

അദ്ദേഹത്തിനെതിരെ ആർ എസ് എസ ശാരീരികമായ അക്രമവും നടത്തി. അദ്ദേഹം ബാക്കിയായതിനാലാണ് ഇത്തരം ഒരു പുസ്തകം ലഭിച്ചതെന്നും പിണറായി പറഞ്ഞു. കെ ടി കുഞ്ഞിക്കണ്ണൻ പുസ്‌തക പരിചയം നടത്തി.പരിപാടിയിൽ സി.പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അദ്ധ്യക്ഷനായി. മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ സ്പീക്കർ എ എൻ ഷംസീർ, പനോളി വത്സൻ, പി വി ഗോപിനാഥ്, ഡോ വിനിൽ പോൾ, തുടങ്ങിയവർ പങ്കെടുത്തു കെ കെ പ്രകാശൻ സ്വാഗതം പറഞ്ഞു പി. ജയരാജൻ മറുപടി പ്രസംഗം നടത്തി.

Tags