എൽ.ഡിഎഫിനെ നേരിടാൻ കഴിയാത്ത എതിരാളികൾ ഗീബൽസീയൻനുണപ്രചാരണം നടത്തുന്നു: പിണറായി വിജയൻ
മമ്പറം: എതിരാളികള്‍ എൽഡിഎഫിനെതിരെ നുണകളുണ്ടാക്കി പ്രചരിപ്പിക്കുകയാണെന്നും വീടുകളിൽ കയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മമ്പറത്ത് നടന്നധര്മടം മണ്ഡലത്തിലെ എൽഡിഎഫ് കണ്വെൻഷനിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിരാളികള്‍ നേരും നെറിയും ഉപേക്ഷിക്കുകയാണെന്നും നേരായ രീതിയിൽ എൽഡിഎഫിനെ എതിര്‍ക്കാൻ അവര്‍ക്ക് പറ്റുന്നില്ലെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഗീബൽസിനെ കടത്തി വെട്ടുന്ന രീതിയിലാണ് എതിരാളികൾ പ്രവർത്തിക്കുന്നതെന്നും പിണറായി ആരോപിച്ചു.കേരളം നൽകുന്ന നേറ്റിവിറ്റി കാർഡ് ആർക്കും എതിർക്കാൻ കഴിയില്ല. താൻ കേരളത്തിന്റെ സന്തതി ആണ് എന്നാണത്. അതുപോലും അംഗീകരിക്കാൻ സംഘപരിവാർ തയാറല്ല. എല്ലാവരെയും വീട്ടിൽ ചെന്ന് കാണണമെന്നും നുണകൾ ഓരോന്നും പൊളിക്കണമെന്നും പിണറായി പറഞ്ഞു.
നുണകൾ ഓരോന്നും പൊളിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. സ്ഥാനാർഥി എന്ന നിലയിൽ എല്ലാവരെയും കാണാൻ പ്രയാസമുണ്ട്. അത് എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സംസ്ഥാനത്ത് എല്ലായിടത്തും എത്തണമെന്നും ആ പരിമിതി മനസ്സിലാക്കി പ്രചാരണം ഏറ്റെടുക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. പരിപാടിയിൽ സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം, വിവിധ കക്ഷി നേതാക്കളായ എം.വി ശ്രേയസ് കുമാർ, കെ.ദിവാകരൻ, ഇല്ലിക്കൽ അഗസ്തി, സി.എൻചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
.jpg)


