പിണറായി ഭരണം കേരളത്തെ നാർക്കോട്ടിക് ഹബ്ബാക്കി : ടി. സിദ്ദിഖ്

T. Siddique
T. Siddique

 കണ്ണൂർ : നവകേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ നാർക്കോട്ടിക്ക് ഹബ്ബാക്കി മാറ്റിയെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ്  ടി സിദ്ദിഖ് എംഎൽഎ. അഴിമതിയിൽ മുങ്ങികുളിച്ച പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന കളക്ടറേറ്റ് മാർച്ചിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

tRootC1469263">

ക്ലീഫ്ഹൗസിന്റെ അടുക്കളമുതൾ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അഴിമതിയിൽ മുങ്ങിയിരിക്കുന്നു. അഴിമതി നടത്തിയതിന് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കർ ഏഴ് മാസം ജയിലിൽ കിടന്നു. മറ്റൊരു ഉദ്യോഗസ്ഥനായ കെ.എം. എബ്രഹാമിനെതിരെ അഴിമതികേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നു. ക്ലിഫ് ഹൗസിലെ വീട്ടിലിരുന്ന് മകളും സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥരും അഴിമത നടത്തുന്ന കാഴ്ചയാണ് കേരളത്തിലെ ജനങ്ങൾ കാണുന്നതെന്നും ടി സിദ്ദിഖ് പറഞ്ഞു.രാസലഹരിയുടെ ഹബ്ബ് ഏതാണെന്ന് കൊച്ചു കുട്ടികളോട് ചോദിച്ചാൽ പോലും മറുപടി പറയുക കേരളമാണെന്നായിരിക്കും രണ്ട് കാര്യത്തിലാണ് പിണറായി സർക്കാർ മുന്നിട്ട് നിൽക്കുന്നത്.

Pinarayi rule made Kerala a narcotic hub: T. Siddique

ഒന്ന് ലഹരിക്കാർക്ക് താവളം ഒരുക്കുക, രണ്ട് കേരളത്തിലെ തൊഴിലിന് വേണ്ടി ശ്രമിക്കുന്ന യുവാക്കൾക്ക് തൊഴിൽ നിഷേധിക്കുക എന്നതാണ്. ഇത്രയും നെറികെട്ട ഒരു ഭരണം ഇതിന് മുമ്പ് കേരളം ഭരിച്ച ഇ കെ നായാനാരുടെയോ വി എസ് അച്ചുതാനന്ദന്റെയോ കാലത്ത് ഉണ്ടായിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു.

കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിലെത്തിയപ്പോൾ പോലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ഇതേ തുടർന്ന് പൊലിസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവും നടന്നു. പൊലിസ് ബാരിക്കേഡ് മറികടന്ന് കലക്ടറേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ വരുൺ ജലപീരങ്കി ഒരു തവണ പ്രയോഗിച്ചു. നൂറുക്കണക്കിന് പ്രവർത്തകരും നേതാക്കളും മാർച്ചിൽ അണിനിരന്നു.

ഡിസിസി പ്രസിഡന്റ് അഡ്വ, മാർട്ടിൻ ജോർജ് അധ്യക്ഷതവഹിച്ചു. നേതാക്കളായ വി എ നാരായണൻ ,പി ടി മാത്യു ,സജീവ് ജോസഫ് എം എൽ എ ,സജീവ് മാറോളി , ചന്ദ്രൻ തില്ലങ്കേരി ,അഡ്വ. ടി ഒ മോഹനൻ ,രാജീവൻ എളയാവൂർ ,മുഹമ്മദ് ബ്ലാത്തൂർ , കൊയ്യം ജനാർദ്ദനൻ , എം പി ഉണ്ണികൃഷ്ണൻ , വി വി പുരുഷോത്തമൻ , കെ സി മുഹമ്മദ് ഫൈസൽ , റിജിൽ മാക്കുറ്റി ,ലിസി ജോസഫ് , വി പി അബ്ദുൽ റഷീദ് ,സുദീപ് ജെയിംസ് ,കെ പി സാജു ,ടി ജയകൃഷ്ണൻ , പി കെ ജനാർദ്ദനൻ ,ടി ജനാർദ്ദനൻ ,തോമസ് വക്കത്താനം , രജിത്ത് നാറാത്ത് , ഫിലോമിന ടീച്ചർ , ബൈജു വർഗ്ഗീസ് ,സാജു യോമസ് ,മനോജ് കൂവേരി ,കണ്ടോത്ത് ഗോപി ,പി മുഹമ്മദ് ഷമ്മാസ് , കെ വേലായുധൻ ,അജിത്ത് മാട്ടൂൽ ,സന്തോഷ് കണ്ണംവള്ളി ,ഹരിദാസ് മൊകേരി ,അഡ്വ.റഷീദ് കവ്വായി , എം കെ മോഹനൻ , സന്തോഷ് കണ്ണംവള്ളി ,കെ ബാലകൃഷ്ണൻ മാസ്റ്റർ, വിജിൽ  മോഹനൻ , ശ്രീജ മഠത്തിൽ ,ജോഷി കണ്ടത്തിൽ ,നൗഷാദ് ബ്ലാത്തൂർ കാട്ടാമ്പള്ളി രാമചന്ദ്രൻ ,അതുൽ എം സി ,ജലീൽ മാസ്റ്റർ , എ ടി നിഷാത്ത് ,   ബ്ലോക്ക് - മണ്ഡലം പ്രസിഡണ്ടുമാർ പങ്കെടുത്തു.

Tags