പിണറായി മിൽക്ക് ഡയറി പ്ളാൻ്റ് നാടിന് പ്രചോദനം : മന്ത്രി ബിന്ദു കൃഷ്ണ
പിണറായി : ചെറിയ സഹകരണ സംഘമായി തുടങ്ങിയ പിണറായി ക്ഷീര സംഘത്തിൻ്റെ ഡയറി പ്ളാൻ്റിലേക്കുള്ള വളർച്ച നാടിന് പ്രചോദനവും മാതൃകയുമാണെന്ന് ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പിണറായിയിൽ 10 കോടി രൂപ ചെലവിൽ നിർമ്മിച്ച പിണറായി മിൽക്ക് ഡയറി പ്ളാൻ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മന്ത്രി. ഇവിടെ സംഭരിക്കുന്ന പാലിന് ക്ഷീര കർഷകർക്ക് മികച്ച വില നൽകുന്നു എന്നതും അഭിനന്ദനാർഹമാണ്. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൻ്റെ പാലുത്പാദനം ഒരു കോടി ലിറ്ററായി ഉയർത്തുകയാണ് ലക്ഷ്യം. ഇതിനായി ക്ഷീര കർഷകരും സംഘങ്ങളും നൽകുന്ന പിന്തുണ ചെറുതല്ല. മൂല്യവർദ്ധിത ഉൽപന്നങ്ങളും മറ്റും ക്ഷീര കാർഷിക മേഖലയെ ശാക്തീകരിക്കുന്നതിൽ പ്രധാനപ്പെട്ടതാണ്. ആധുനിക സാങ്കേതിക ലാബുകളും പ്ളാൻ്റുകളുമെല്ലാം ക്ഷീര മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും. മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. ക്ഷീര കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ കാലികമായി പരിഹരിക്കപ്പെടണമെന്ന് പിണറായി വിജയൻ പറഞ്ഞു. പിണറായി ക്ഷീര സംഘത്തിൻ്റെ വളർച്ചയിലെ ഓരോ ഘട്ടത്തിലും ഒരുപാട് പേരുടെ പ്രയത്നമുണ്ട്. മൂല്യ വർദ്ധിത ഉൽപന്നങ്ങൾ കൂടി ചേരുന്നതോടെ സംഘത്തിന് നല്ല രീതിയിൽ മുന്നോട്ട് പോകാനാകും കഴിയും. പാൽ സൊസൈറ്റികളുടെ പൊതുവായ പ്രശ്നം പാൽ സംസ്കരിക്കാനുള്ള സൗകര്യത്തിൻ്റെ അപര്യപ്തതയാണ്. ഇതിനായി വിവിധ തരം മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുകയാണ് പോംവഴി. ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ പാൽ ഉൽപാദനത്തിൽ സ്വയം പര്യപ്തത നേടാൻ കഴിയുമെന്നും പിണറായി വിജയൻ പറഞ്ഞു.
ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് ഡയറി പ്ലാൻ്റ് ലാബും എൻ സി ഡി സി റീജിയണൽ ഡയറക്ടർ സുരേന്ദ്രകുമാർ സുമൻ ഇ ടി പി പ്ളാൻ്റും ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ രശ്മി , തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രഭാകരൻ , പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ഷേർളി എന്നിവർ ക്ഷീര കർഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ അനുശ്രീ , പിണറായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പിവി . രത്നാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ജെസീന എന്നിവർ മുൻ സംഘം പ്രസിഡൻ്റുമാരെ ആദരിച്ചു. പിണറായി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻ്റ് സി വി . സുമജൻ, സഹകരണ സംഘം പ്രസിഡൻ്റ് വി കെ .ബിനേഷ് തുടങ്ങിയവർ സംസാരിച്ചു .ഹെഡ് ഡയറി എൻജിനീയറിങ് ഡോ. പി സുധീർ ബാബു, ക്ഷീര വികസന വകുപ്പ് ജോയിൻ്റ് ഡയറക്ടർ എം പ്രകാശ്, ക്ഷീര വികസന ഓഫീസർ വി കെ . നിഷാദ് എന്നിവർ സന്നിഹിതരായി. 80 സെൻ്റ് സ്ഥലത്ത് പത്ത് കോടി രൂപ ചെലവിലാണ് പിണറായി മിൽക്ക് പ്ളാൻ്റ് നിർമ്മിച്ചത്. 15 തരം മൂല്യ വർദ്ധിത ഉൽപന്നങ്ങൾ പ്ളാൻ്റിൽ നിന്നും പുറത്തിറങ്ങും.
.jpg)

